All Categories

Uploaded at 1 year ago | Date: 08/08/2022 18:57:27

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്‍റണിൽ പി.വി സിന്ധുവിന്‍റെ സ്വർണ സ്വർണനേട്ടത്തിനു പിന്നാലെ യുവതാരം ലക്ഷ്യ സെന്നിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണം. ഫൈനലില്‍  മലേഷ്യയുടെ സെയോങ് എന്‍ഗിയെ തകര്‍ത്താണ് ലക്ഷ്യ സെന്‍ ഒന്നാമതെത്തിയത്. ആദ്യ ഗെയിം 19-21ന് നഷ്ടമായ ശേഷമാണ് ശക്തമായ പോരാട്ടത്തിലൂടെ ലക്ഷ്യ സെൻ നേട്ടത്തിലെത്തിയത്. രണ്ടാം ഗെയിമിൽ ഒരു ഘട്ടത്തിൽ 8-9ന് പിന്നിലായിരുന്നു. എന്നാൽ, ശേഷം 13 പോയിന്‍റുകൾ തുടർച്ചയായി നേടി 21-9ന് ഗെയിം നേടി. മൂന്നാം ഗെയിം 21-16നും സ്വന്തമാക്കി ജേതാവാകുകയായിരുന്നു.


INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.