All Categories

Uploaded at 2 years ago | Date: 05/09/2021 22:27:41

കൊച്ചി :- ചെറായി രക്തശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ.എ.പ്രദീപ് ഓട്ടോറിക്ഷ തൊഴിലാളി തൻെറ ഓട്ടോയുടെ പിറകിലാണ് ഇംഗ്ലീഷില്‍ പൗലോ കൊയ്ലോയുടെ പേരും അതിനടിയിലായി മലയാളത്തില്‍ അദ്ദേഹത്തിന്‍റെ പ്രശസ്ത കൃതിയായ ആല്‍ക്കെമിസ്റ്റ് എന്നും എഴുതിയിരിക്കുന്നത്.

മലയാളിയുടെ ഓട്ടോയുടെ പിറകില്‍ ആല്‍ക്കെമിസ്റ്റ് എന്നെഴുതിയ ചിത്രം പങ്കുവെച്ച്‌ ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്ലോ. നന്ദി കേരളമേ ... എന്ന കുറിപ്പോടു കൂടിയാണ് പൗലോ കൊയ്ലോ ഈ ഓട്ടോയുടെ ചിത്രം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ലോകത്തെ പ്രശസ്ത എഴുത്തുകാരന്‍ കേരളത്തിലെ ഓട്ടോയുടെ ചിത്രം ഷെയര്‍ ചെയ്തത് അദ്ദേഹത്തിന്‍റെ മലയാളി ആരാധകരെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. എഴുത്തുകാരന്റെ ചിത്രത്തിന് നിരവധി മലയാളികളാണ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, പൗലോ കൊയ്ലോ ആദ്യമായല്ല കേരളത്തില്‍ നിന്നുളള ചിത്രം പങ്ക് വയ്‌ക്കുന്നത്. മുൻപ്  ആലുവയില്‍ ആല്‍ക്കെമിസറ്റ് ഉള്‍പ്പടെയുള്ള പുസ്തകങ്ങളുടെ മാതൃകയില്‍ തീര്‍ത്ത ബുക്ക്സ്റ്റാളിന്റെ ചിത്രവും പൗലോ കൊയ്ലോ ഷെയര്‍ ചെയ്തിരുന്നു. ചില പുസ്തകങ്ങളുടെ മലയാളം തര്‍ജമകളുടെ കവറുകളും അദ്ദേഹം നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളാണ് പൗലോ കൊയ്ലോ. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച പുസ്തകങ്ങളില്‍ ഒന്നാണ് ആല്‍കെമിസ്റ്റ്. പോര്‍ച്ചുഗീസ് ഭാഷയിലുളള ആല്‍ക്കെമിസ്റ്റ് എന്ന ഈ ക്ലാസിക് ഗ്രന്ഥം ഏകദേശം 70ഓളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1998ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. ആധുനിക ക്ലാസിക് കൂടിയാണ് ഈ കൃതിയെ ആരാധകര്‍ കാണുന്നത്. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയില്‍ ഈ കൃതി ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്‍ പരം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.

മലയാളികള്‍ക്കിടയില്‍ അദ്ദേഹം വലിയ ഒരു പ്രഭാവം തന്നെ ചെലുത്തിയിട്ടുണ്ട് എന്ന് തന്നെ പറയാം. അദ്ദേഹവും അദ്ദേഹത്തിന്‍റെ കൃതികളും മലയാളികള്‍ക്കിടയില്‍ സൃഷ്‌ടിച്ച പ്രഭാവം അദ്ദേഹത്തിന്‍റെ വചനങ്ങള്‍ക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മലയാളികള്‍ അവരുടെ സ്വപ്നസാക്ഷത്കാരങ്ങള്‍ക്ക് പുറകെ പോകുമ്ബോള്‍ ആദ്യം ഓര്‍ക്കുന്നത് പൗലോ കൊയ്ലോ പറഞ്ഞ ഈ വചനമാണ്. - 'നിങ്ങള്‍ എന്തെങ്കിലും ശക്തമായി ആഗ്രഹിച്ചാല്‍, അത് നേടിയെടുക്കുവാന്‍ ഈ ലോകം മുഴുവനും നിങ്ങള്‍ക്ക് കൂട്ടുണ്ടാകും.' ജീവിതത്തില്‍ പ്രത്യാശ പുലര്‍ത്തി സ്വപ്നങ്ങളെ പിന്തുടരാന്‍ പഠിപ്പിച്ച പ്രിയ എഴുത്തുകാരന് നന്ദി.

 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.