All Categories

Uploaded at 2 years ago | Date: 29/07/2021 16:34:11

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തിന്​ ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. 27 ശതമാനമായിരിക്കും സംവരണം. ഇതിനൊപ്പം മൂന്നാക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്​ 10 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്​. മെഡിക്കല്‍ പി.ജി സീറ്റുകളിലും സംവരണം ബാധകമായിരിക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു​.

5500 ​​വിദ്യാര്‍ഥികള്‍ക്കായിരിക്കും സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുക. ആകെ മെഡിക്കല്‍ സീറ്റുകളില്‍ 15 ശതമാനമാണ്​ അഖിലേന്ത്യ ക്വാട്ടയായി നല്‍കുന്നത്​. ഈ സീറ്റുകളിലാണ്​ സംവരണം ബാധകമാവുക. ചരിത്രപരമായ തീരുമാനമാണ്​ കേന്ദ്രസര്‍ക്കാര്‍ എടുത്തതെന്ന്​ ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.

INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.