All Categories

Uploaded at 1 year ago | Date: 23/03/2023 10:01:03

ചിറ്റാറ്റുകര - 1000 കുളങ്ങൾ പദ്ധതി


പറവൂർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സർക്കാർ നടപ്പാക്കുന്ന ''1000 കുളങ്ങൾ'' പദ്ധതിയുടെ ചിറ്റാറ്റുകര പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.വാർഡ് 10 ചെറിയ പല്ലംതുരുത്ത് വടക്ക് മുത്തപ്പൻ തറ ക്ഷേത്രത്തിന് സമീപം കവിത ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ നിർമിച്ച കുളം പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ എസ് മഞ്ജുഷ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ ലൈബി സാജു, പഞ്ചായത്തംഗം പി എം  സുരേഷ് ബാബു, ടി എൻ അനീസ്  അജിത വിനു എന്നിവർ സംസാരിച്ചു.


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.