All Categories

Uploaded at 2 years ago | Date: 25/10/2021 17:15:56

തിരുവനന്തപുരം:- സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സർക്കാർ സ്കൂളുകളിൽ നിലവില്‍ അനുവദിച്ച 20 ശതമാനത്തിന് പുറമെ ആവശ്യമെങ്കില്‍ 10 ശതമാനം കൂടി സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. താലൂക്കുതലത്തില്‍ വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. ഇതുപ്രകാരം 50 താലൂക്കുകളിൽ സീറ്റ് കുറവാണ്. ഇവിടങ്ങളിലാണ് സീറ്റ് വർധിപ്പിക്കുക. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി ആയിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.