All Categories

Uploaded at 1 year ago | Date: 30/01/2023 14:53:14

പറവൂരില്‍ അനുവദിച്ച പുതിയ കുടുംബ  കോടതിയുടെ ഉദ്ഘാടനം ഇന്ന് കച്ചേരി മൈതാനിയില്‍ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജ. വിനോദ് ചന്ദ്രന്‍  നിർവ്വഹിച്ചു.  ജില്ലാ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് ജഡ്ജ് ആര്‍ ടി പ്രകാശ്, പറവൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വി എ പ്രഭാവതി,ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് പി എസ് നിഷി, ഗവര്‍മെന്‍റ് പ്ളീഡര്‍ പി ശ്രീറാം, ലോയേഴ്സ് യൂണിയന്‍ എറണാകുളം ജില്ലാ സെക്രട്ടറി കെ കെ നാസര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം എ കൃഷ്ണ കുമാര്‍, സെക്രട്ടറി ടി ജി അനൂബ്, അഡ്വക്കേറ്റ്സ് ക്ളര്‍ക്ക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. പറവൂരിലെ വിവിധ കോടതികളിലെ ജഡ്ജിമാര്‍ സന്നിഹിതരായിരുന്നു. പെരുമ്പടന്നയിലാണ് പറവൂര്‍ കുടുംബ കോടതി പ്രവര്‍ത്തിക്കുന്നത്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.