menu

Gopi കവിത

ഒരേ മനസ്സായ്

കവിത
 
       *ഒരേ മനസ്സായ്..*
 
ഓഖി വന്നു നമ്മൾ തടുത്തു
ഒരു ദുരന്തം അങ്ങിനെ ഒഴിവായ്
പ്രളയം വന്നു ജനങ്ങളുയർന്നു
പ്രളയം നാണിച്ചോടീകടലിൽ
ഇനിയൊരു പ്രളയം വന്നാലതിന്
ഇരയാകാത്തൊരു പ്രതിവിധി കണ്ടു
കൃപകൂടാതെ നിപ്പ വന്നെത്തി
ക്ഷമയോടതിനെ പാട്ടിലതാക്കി
നിപ്പ പേടിച്ചു നിന്നവരെല്ലാം
കേരള ജനതയെ മാതൃകയാക്കി
അടുത്ത ദുരന്തം കൊറോണയായി
അന്ധാളിച്ചു നിന്നപ്പോൾ
ജനങ്ങൾ എല്ലാം ജാഗ്രതയോടെ
ക്ഷമിച്ചു നിൽക്കാൻ ഉത്തരവായീ
ലോകം കണ്ടമഹാ ദുരന്തം
ലോക ജനതയെ ഞെട്ടിച്ചപ്പോൾ
ഒരുമയോടെ തൊട്ടറിയാതേ
ഒത്തൊരുമിച്ച് ശുചിത്വമോടെ....
പട്ടിണി ദുരിതം എന്നിവ മാറ്റാൻ
സർക്കാരിപ്പോൾ ശ്രമങ്ങൾ തുടങ്ങി
ലോകം മുഴുവൻ ഒറ്റക്കെട്ടായ്‌
ഒരേ മനസ്സായ് പ്രാർത്ഥനയോടെ.....
 
 
ഗോപി കട്ടത്തുരുത്ത്

Share this on