All Categories

Uploaded at 2 years ago | Date: 31/08/2021 23:54:51

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പു​തു​ക്കി. പ​രീ​ക്ഷ​ക​ൾ​ക്കി​ട​യി​ൽ ഇ​ട​വേ​ള ഇ​ല്ലാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്ക്കു​ന്നു​വെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

പ​രീ​ക്ഷ​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള കൂ​ട്ടി​യാ​ണ് പു​തി​യ ടൈം​ടേ​ബി​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ആ​റു മു​ത​ൽ 16 വ​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ന്ന​ത് പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​കാ​രം ആ​റ് മു​ത​ൽ 27 വ​രെ​യാ​കും. ഏ​ഴു മു​ത​ൽ 16 വ​രെ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ന്ന​ത് ഏ​ഴ് മു​ത​ൽ 27 വ​രെ​യാ​കും.

ഒ​രു പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സം ക​ഴി​ഞ്ഞ് അ​ടു​ത്ത പ​രീ​ക്ഷ എ​ന്ന രീ​തി​യി​ലാ​ണ് ടൈം ​ടേ​ബി​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല വി​ഷ​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ ത​മ്മി​ൽ അ​തി​ലേ​റെ ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യു​ണ്ട്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.