All Categories

Uploaded at 2 years ago | Date: 08/08/2021 09:10:52

കാക്കനാട്: ജില്ലയില്‍ 18 വയസ് പൂര്‍ത്തിയായ 77 ശതമാനം ആളുകളും കോവിഡ് പ്രതിരോധ വാക്സിന്‍്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. വാക്സിന്‍ വിതരണം ആരംഭിച്ച്‌ ഏഴ് മാസം പിന്നിടുമ്ബോള്‍ 27 ലക്ഷം ജനങ്ങളിലേക്കും വാക്സിന്‍ എത്തിച്ച്‌ ഒന്നാം സംസ്ഥാനത്തു തുടരുന്ന എറണാകുളം കോവിഡ് പ്രതിരോധത്തിന്‍്റെ മറ്റൊരു മാതൃകയാകുകയാണ്. നിലവില്‍ 18 വയസു കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതിനുള്ള അടുത്ത പ്രതിരോധ പ്രയത്നത്തിലേക്ക് കാലു കുത്തുകയാണ് ജില്ല.

ജീവന്‍്റെ വിലയുള്ള ഓരോ തുള്ളി വാക്സിനും പാഴാക്കാതെ ജനങ്ങളിലേക്കെത്തിക്കാന്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടപ്പിലാക്കിയത്.

ഏഴ് പദ്ധതികള്‍ ഇതിനായി നടപ്പിലാക്കിയെന്ന് വാക്സിന്‍ നോഡല്‍ ഓഫീസര്‍ ഡോ. ശിവദാസ് എം.ജി. പറഞ്ഞു.

രണ്ട് സ്പെഷല്‍ ഡ്രൈവുകളും പൂര്‍ത്തിയാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ പരാതികളില്ലാത്ത പ്രവര്‍ത്തനം നടത്തി. ഡോക്ടര്‍മാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍ , ജനപ്രതിനിധികള്‍ എല്ലാവരും വാക്സിനായി കൂട്ടായ പ്രവര്‍ത്തനം നടത്തി. ആരോഗ്യ വകുപ്പിന്‍്റെ നിര്‍ദ്ദേശങ്ങളോട് ജില്ലയിലെ ജനങ്ങളും സഹകരിച്ചപ്പോള്‍ ഭൂരിഭാഗം ആളുകളിലേക്കും വാക്സിന്‍ തടസമില്ലാതെയെത്തി.

2021 ജനുവരി 16 നാണ് ജില്ലയില്‍ വാക്സിന്‍ വിതരണം ആരംഭിച്ചത്. ജില്ലയിലെ 63,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ 73000 ഡോസ് വാക്സിന്‍ ജില്ലക്ക് ലഭ്യമായതില്‍ 1040 ഡോസ് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 71,290 ഡോസ് വാക്സിന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നല്‍കിയത്. ജില്ലയിലെ 14 ബ്ലോക്കുകളിലായി 260 വാക്സിന്‍ സെന്‍്റെറുകള്‍ വഴിയാണ് വാക്സിന്‍ നല്‍കിയത്. ആയുഷ്, ഹോമിയോ, സ്വകാര്യ ആശുപത്രികളെയും വാക്സിന്‍ സെന്‍്റെറുകളായി ഉള്‍പ്പെടുത്തി. ആരോഗ്യ- കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കാകെ 253182 ആളുകള്‍ക്ക് വാക്സിന്‍ നല്‍കി. 139728 പ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസും 113454 ആളുകള്‍ക്ക് രണ്ടാം ഡോസും നല്‍കി.

ജില്ലയിലെ 60 വയസു കഴിഞ്ഞ 99.49 ശതമാനം ആളുകളിലും പ്രതിരോധ വാക്സിന്‍ ആദ്യ ഡോസ് എത്തി. 605491 ആളുകള്‍ക്ക് ആദ്യ ഡോസും 339017 ആളുകള്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി. ആകെ 944508 ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കിയത്‌. ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്ട്രേഷന്‍ നടത്തിയാണ് 60 വയസു കഴിഞ്ഞ വര്‍ക്ക് വാക്സിന്‍ നല്‍കിയത്.

വാക്സിന്‍ വിതരണത്തിനായി നടത്തിയ ഏഴ് പദ്ധതികളും കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു സാധിച്ചു. പട്ടികവര്‍ഗക്കാര്‍ക്കു വേണ്ടി ട്രൈബ് വാക്സ് പദ്ധതി മുഖേന 18 വയസു പൂര്‍ത്തിയായ 4227 ആളുകള്‍ക്കും വാക്സിന്‍ നല്‍കി. ഭിന്നശേഷി ക്കാര്‍ക്കു വേണ്ടി നടപ്പാക്കിയ ഡിസ്പല്‍വാക്സ് മുഖേന 37330 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. എച്ച്‌.ഐ.വി. ബാധിതര്‍ക്കായി നടത്തിയ ആര്‍ട് വാക്സിന്‍ മുഖേന 362 ആളുകള്‍ക്കും വാക്സിന്‍ നല്‍കി. അതിഥി തൊഴിലാളികള്‍ക്കായി നടപ്പാക്കിയ ഗസ്റ്റ് വാക്സിന്‍ പദ്ധതി പ്രകാരം 10201 ആളുകള്‍ക്കും വാക്സിന്‍ സ്വീകരിച്ചു. വൃദ്ധ സദനങ്ങളിലെയും സാന്ത്വന പരിചരണ കേന്ദ്രങ്ങളിലെയും അന്തേവാസികളായ 10,600 ആളുകള്‍ക്കും വാക്സിന്‍ നല്‍കി. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി 57 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്. മാതൃകവചം പദ്ധതിയിലൂടെ 4725 ഡോസ് കൈമാറി ഗര്‍ഭിണികള്‍ക്കും വാക്സിന്‍്റെ സുരക്ഷ നല്‍കി.

ചെല്ലാനത്തെ രോഗവ്യാപനം കുറക്കുന്നതിനായി പ്രത്യേക വാക്സിന്‍ ഡ്രൈവ് തന്നെ ആരോഗ്യ വകുപ്പ് തയാറാക്കി. ഇതിലൂടെ 45 വയസ് പൂര്‍ത്തിയായ എല്ലാ വര്‍ക്കും ആദ്യ ഡോസ് നല്‍കി. അതേപോലെ പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചും വാക്സിന്‍ സ്പെഷല്‍ ഡ്രൈവുകള്‍ നടപ്പിലാക്കി. 68942 ഡോസ് വാക്സിനാണ് ഇവിടെ വിതരണം ചെയ്തത്.

ജില്ലയില്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ള 79.12 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി. ആകെ 812915 ആളുകളാണ് വാക്സിന്‍ സ്വീകരിച്ചത്. 18 നും 44 നും ഇടയില്‍ പ്രായമുള്ള 73946 ആളുകളും ആദ്യ ഡോസ് സ്വീകരിച്ചു. 47.46 ശതമാനം ആളുകളാണ് വാക്സിന്‍ സ്വീകരിച്ചത്.

വാക്സിന്‍ തടസമില്ലാതെ ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ 18 വയസ് പൂര്‍ത്തിയായ എല്ലാ വരിലും ആദ്യ ഡോസ് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നോഡല്‍ ഓഫീസര്‍ ഡോ.ശിവദാസ് എം.ജി. അറിയിച്ചു. ഇനി 10 ലക്ഷം ആളുകള്‍ക്കാണ് ജില്ലയില്‍ 18 വയസ് പൂര്‍ത്തിയായവരില്‍ വാക്സിന്‍ ലഭിക്കാന്‍ ബാക്കിയുള്ളത്. ഒരു മാസത്തിനുള്ളില്‍ ഇവരിലും കോവിഡ് പ്രതിരോധത്തിന്‍്റെ സുരക്ഷാ കവചം ഒരുക്കാനാണ് ആരോഗ്യ വകുപ്പിന്‍്റെ് ലക്ഷ്യം.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.