പറവൂർ:
പറവൂർ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം 26 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് നവംബർ 1 വെള്ളിയാഴ്ച സമാപിക്കും. 28-ാംതീയതി രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷത വഹിക്കും. കേരള പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, എഇഒ നിഖില ശശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ലോഗോ തയ്യാറാക്കിയ വിദ്യാർഥികളെ ചടങ്ങിൽ സമ്മാനം നൽകും. 14 വേദികളിലായി 3200 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലാമാമാങ്കത്തിൽ 74 സ്കൂളുകൾ മാറ്റുരക്കും. 15 ഹയർ സെക്കൻഡറി സ്കൂൾ, 21 ഹൈസ്കൂൾ, ഒരു വിഎച്ച്എസ് സ്കൂൾ, 52 എൽ പി, യുപി സ്കൂളുകളാണ് മേളയിൽ പങ്കെടുക്കുന്നത്. 6000 പേരുടെ പങ്കാളിത്തം മേളയിൽ ഉണ്ടാവും.
സംസ്കൃതോത്സവം,
അറബിക് കലോത്സവം എന്നിവയും ഇതോടൊപ്പം നടക്കും. 323 ഇനങ്ങളിലായി 5 ദിവസം നീളുന്ന കലാവിരുന്നിൽ പങ്കെടുക്കുന്നവർക്ക് തൃപ്പൂണിത്തുറ ഹരി സ്വാമിയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകും. നവംബർ 1 ന് നടക്കുന്ന സമാപന സമ്മേളനം കവി രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ വൈസ് ചെയർമാൻ എം ജെ രാജു അധ്യക്ഷനാകും. ബിഗ് ബോസ് ഫെയിം നാദിറ മെ ഹ്രിൻ സമ്മാനം നൽകും. കലാ മത്സരങ്ങൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വെബ് ക്യാമറയിൽ പകർത്തുമെന്ന് ഇന്ന് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പറവൂർ താലൂക്ക് പ്രസ്സ് ക്ലബിനു വേണ്ടി നടത്തിയ വാർത്താസമ്മേളനത്തിൽ പറവൂർ മുനിസിപ്പൽ ചെയർമാൻ ബീനാ ശശിധരൻ, വൈസ് ചെയർമാൻ എം ജെ രാജു, കൗൺസിലർമാരായ സജി നമ്പിയത്ത്, ടി വി നിധിൻ, ഡി രാജ് കുമാർ, അബ്ദുല്‍ സലാം, ജില്ലാ പഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, പറവൂർ എ ഇ ഒ നിഖില ശശി, പുല്ലംകുളം സ്കൂൾ മാനേജർ പി എസ് സ്മിത്ത്, പ്രിൻസിപ്പൽ സി എസ് ജാസ്മിൻ, പ്രധാനാധ്യാപിക ടി ജെ ദീപ്തി, പി ടി എ പ്രസിഡൻ്റ് എം ഡി ലിനോ, പബ്ലിസിറ്റി കൺവീനർ അനിത പ്രകാശ്, കെ വി രതീഷ് ( കെ എസ് ടി എ ), വി എസ് തരുൺകുമാർ (കെ പി എസ് ടി എ), അധ്യാപകൻ എൻ സി ഹോച്ച്മിൻ തുടങ്ങിയവർ പങ്കെടുത്തു.
kerala
SHARE THIS ARTICLE