All Categories

Uploaded at 1 year ago | Date: 30/01/2023 22:04:02

ഇൻഫൻറ് ജീസസ് പബ്ലിക് സ്കൂൾ സുവർണജൂബിലി

നോർത്ത് പറവൂർ: സിഎംസി വിമല പ്രൊവിൻസിന്റെ കീഴിലുള്ള പറവൂർ പെരുമ്പടന്ന ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ സുവർണ ജൂബിലിയോടനുബന്ധിച്ച് സ്കൂളിലെ ഒരു വിദ്യാർഥിക്ക് നിർമിച്ച് നൽകുന്ന ജൂബിലി ഭവനത്തിന്റെ ആശിർവാദം നടന്നു . 
ആലുവ ലിറ്റിൽ ഫ്ലവർ സെമിനാരിയിലെ ഫാ.ജോർജ് കുഴിക്കാട്ട് ആശിർവാദം നടത്തി. സ്കൂൾ മാനേജർ സി.ടെസി റോസ്,പ്രിൻസിപ്പാൾ സി.സ്മിത ജോസ്,പിടിഎ പ്രസിഡന്റ് പ്രൊഫ. സി.കെ.ജയദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 
രാവിലെ നടന്ന കൃതജ്ഞതാ ബലിയിൽ മുൻകാല മാനേജർമാർ ,പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. 


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.