All Categories

Uploaded at 1 year ago | Date: 31/01/2023 13:58:57



ഇൻഫന്റ് ജീസസ് സ്കൂൾ
ജൂബിലി: കൂട്ടയോട്ടം നടത്തി

പറവൂർ : ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിന്റെ ഗോൾഡൺ ജൂബിലിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ കൂട്ടയോട്ടം ഇൻസ്പെക്ടർ ഷോജോ വർഗീസ് ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ ഷാജി പി.എച്ച്,കോട്ടക്കാവ് പള്ളി സഹ വികാരി ഫാ.സച്ചിൻ മാമ്പുഴക്കൽ,മാനേജർ സിസ്റ്റർ ടെസി റോസ്,പ്രിൻസിപ്പാൾ സിസ്റ്റർ സ്മിത ജോസ്,സിസ്റ്റർ ദീപ്തി മാത്യു,ലീഡർമാരായ വിവേക് കെ.വിനിൽ,ഐഷ വഫ,ഓൾഡ് സ്റ്റുഡന്റ്സ് ആന്റ് ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കൽ,അലൂമ്നി പ്രസിഡന്റ് ഡോ.ജോർജ് ഫ്രാൻസിസ്,കൺവീനർമാരായ സിന്ധു കുഞ്ഞ്കുഞ്ഞ്,വിനു സെബാസ്റ്റ്യൻ,പൂർവ വിദ്യാർഥികളായ ആർ.ഗോപകുമാർ,ബിനോയ് ആന്റു,ടോബി മാമ്പിള്ളി,സൈജു വർഗീസ്,പ്രസാദ് പാനികുളം,മനോജ് ആണ്ടലോട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 
സ്കൂളിൽ നിന്നാരംഭിച്ച കൂട്ടയോട്ടത്തിൽ റെഡ്ക്രോസ്,ഡിസിഎൽ,
കെ.സി.എസ്.എൽ,ഇവാഞ്ചലൈസേഷൻ ടീം,കാർമൽ ബഡ്സ്,നേച്ചർ ക്ലബ്,എക്കോ ക്ലബ്,സയൻസ് ക്ലബ്,അത് ലറ്റിക് ടീം,ഫുഡ്ബോൾ ടീം തുടങ്ങിയ വിവിധ സംഘടനകളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. പറവൂർ ടൗൺ ചുറ്റി കച്ചേരിപ്പടി സെന്റ് ജർമയിൻസ് പള്ളി മൈതാനിയിൽ സമാപിച്ചു. 
ഫെബ്രുവരി 2, 3, 4 തീയതികളിലായാണ് ജൂബിലിയാഘോഷം നടക്കുക. നാലാം തീയതി 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ എറണാകുളം വിമല പ്രൊവിൻസ് മദർ പ്രൊവിൻഷ്യാൾ സി.ലിറ്റിൽ ഫ്ലവറിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.