All Categories

Uploaded at 1 year ago | Date: 16/08/2022 16:28:12

മലപ്പുറം: പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജലീലിന്റേത് രാജ്യദ്രോഹ പരാമർശമാണെന്നും പാലക്കാട് കൊലപാതകത്തില്‍ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നാണ് എസ്.പി ആദ്യം പറഞ്ഞത്. പിന്നീട് എഫ്.ഐ.ആര്‍ ഇട്ടപ്പോള്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബി.ജെ.പിയാണ് കൊലയ്ക്ക് പിന്നിലെന്നും പറഞ്ഞു. സി.പി.എമ്മുകാര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും അവര്‍ തമ്മില്‍ വൈരാഗ്യം ഉണ്ടായിരുന്നെന്നും തന്റെ മകന്‍ കൂടി അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്നെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ആളും വെളിപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലം കൂടി പരിഗണിച്ചായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം. എ.കെ.ജി സെന്ററിലേക്ക് സ്വയം പടക്കം എറിഞ്ഞശേഷം കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിച്ചത് മുതല്‍ സി.പി.എം സെല്‍ഫ് ഗോള്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ കേരളത്തില്‍ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. പൊലീസിന്റെ കൈയും കാലും കെട്ടിയിടാതെ ആരാണ് കുറ്റവാളിയെന്ന് അന്വേഷിച്ച് കണ്ടെത്തണം.


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.