All Categories

Uploaded at 1 year ago | Date: 02/07/2022 13:38:10

മിനിക്കഥ
---------------------
ആരോ എന്തോ!

ഉണ്ണി വാരിയത്ത്

     " നിന്നെപ്പോലെയുള്ളവർക്ക് ജീവിക്കാൻ പറ്റിയതല്ല ഈ ലോകം. നേരെ വാ നേരെ പോ എന്ന രീതി നടക്കില്ല ഇക്കാലത്ത്. നീ മാറേണ്ടിയിരിക്കുന്നു" അവർ അവനെ ഉപദേശിച്ചു.
     ലോകവും കാലവുമല്ലേ മാറേണ്ടത് എന്നാണ് അവൻ അപ്പോൾ ചിന്തിച്ചത്.
     താൻ ഇല്ലാതായിത്തീരാം. പക്ഷേ, താൻ അല്ലാതായിത്തീരില്ലെന്ന് അവൻ തീരുമാനിച്ചു. ആരോ എന്തോ പറഞ്ഞോട്ടെ, പരിഹസിച്ചോട്ടെ!
                  ****

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.