കഥ
-------------------------
പ്രാർത്ഥന
by
ഉണ്ണി വാരിയത്ത്
ഭാര്യ ഒരു ദിവസം സൂചിപ്പിച്ചു:
" ഇന്ന് നിങ്ങൾ പ്രാർത്ഥിച്ചില്ലല്ലോ!"
" മറന്നുപോയി" അയാൾ പറഞ്ഞു.
" അതു നുണ "
" അല്ല. സത്യമായിട്ടും മറന്നതാണ് "
"മറക്കരുതായിരുന്നു. തിരിച്ചറിവായ കാലം തൊട്ട് തിരിച്ചറിവില്ലാതാകുന്ന മരണാസന്നനില വരെ പ്രാർത്ഥന മുടക്കരുത്. ഉണ്ണാനും ഉറങ്ങാനും മറക്കാറുണ്ടോ? "
അയാൾക്ക് ദേഷ്യം വന്നു :
"എങ്കിൽ, ഞാൻ മന:പൂർവം മറന്നതാണെന്ന് കൂട്ടിക്കോ. തൃപ്തിയായോ?"
" ഓരോ ദിവസവും നിങ്ങളെ ഉണർത്താൻ മറക്കുന്നില്ലല്ലോ ദൈവം!"
അതുകേട്ടതും അയാൾ നിശ്ശബ്ദനായി. പിന്നീട് അയാൾ പ്രാർത്ഥന മുടക്കിയിട്ടില്ല.
******
story
SHARE THIS ARTICLE