All Categories

Uploaded at 2 years ago | Date: 16/01/2022 17:55:35

തൃശ്ശൂർ :- ഇരിങ്ങാലക്കുട കഥകളി ആചാര്യൻ കലാമണ്ഡലം കുട്ടൻ ആശാനെ അനുസ്മരിക്കുന്നു.

നാലുപതിറ്റാണ്ടോളം ആശാനും പ്രിൻസിപ്പലുമായി പ്രവർത്തിച്ച ഉണ്ണായിവാരിയർ സ്മാരക കലാനിലയം കളരിയിൽവച്ചാണ് ചടങ്ങ്.

17.1.2022 (തിങ്കൾ) രാവിലെ 10നാണ് അനുസ്മരണം. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു,  ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വാർഡ് കൗൺസിലർ സന്തോഷ് ബോബൻ, കേരള കലാമണ്ഡലം വൈസ് ചാൻസലർ, ഡോ. ടി.കെ. നാരായണൻ, ഉണ്ണായിവാരിയർ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലൻ, ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ, അപ്പുക്കുട്ടൻ സ്വരലയം, പ്രഗത്ഭ കലാകാരന്മാരായ ഡോ. സദനം കൃഷ്ണൻകുട്ടി, കലാനിലയം രാഘവൻ, വേണു. ജി, കലാനിലയം പരമേശ്വരൻ, കലാനിലയം ഗോപാലകൃഷ്ണൻ, അമ്മന്നൂർ കുട്ടൻചാക്യാർ തുടങ്ങിയവർ അനുസ്മരണം നടത്തും.

ആശാൻ്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ശിഷ്യർ, ആസ്വാദകർ, സംഘാടകർ എന്നിവർ പങ്കെടുക്കും. 

സി. വിനോദ് കൃഷ്ണൻ

8547528323

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.