All Categories

Uploaded at 2 years ago | Date: 22/08/2021 11:11:57

കവിത

"കൊറോണ സദ്യ "

 

മോഹൻ ചെറായി.

 

സാക്ഷ്യപത്രം വിനാ 

അരി വാങ്ങാൻ പോകയാൽ 

 ചാർത്തിയെനിക്കൊരു 'എന്റെ പിഴ'

ആയിരംതന്നെയടക്കണം ഫൈനതായ്

ആകെയായുള്ളതോ രണ്ടു നൂറ്!

ആശ്രയമായ് വന്നൂ കുഞ്ഞിരാമേട്ടനും

ആയിരം പോലീസ്സു കൊണ്ടുപോയി.

 എന്നേത്തുണച്ചൊരു പാവമാംചേട്ടന്ന്

ഓണക്കിറ്റേകി കടം വീട്ടി ഞാൻ.

കൊറോണ സദ്യ വിളമ്പിടേണ്ടേ

കണ്ണീരു കൊണ്ടു തുടച്ചുമേശ

നാക്കിലയല്ലോ നിരത്തുന്നിതാദ്യമായ് 

വാക്കുകൾ പോരാത്ത സദ്യ വട്ടം : കണ്ണുനീരുപ്പ് വിളമ്പുന്നിതാമാദ്യമേ 

ഉണ്ണുവാൻ ഇല്ലാ കൊറോണസ്സദ്യ എരിവുള്ള മുറിവുകൾ  ആവിപൊങ്ങുന്നൊരു

 എരിശ്ശേരിയാക്കി വിളമ്പിടുന്നു

കയ്പ്പുള്ളോരോർമ്മകൾ താളിച്ചെടുത്തിതേ

കയ്പ്പക്കത്തോരൻ വിളമ്പിടുവാൻ

സാമ്പാറുണ്ടാക്കുവാൻ കിട്ടീ കഷണങ്ങൾ        

കൈവായ്പയുണ്ട് കടങ്ങളുണ്ട്

 ഇഞ്ചിയച്ചാറായി കിട്ടിയ വഞ്ചന കിട്ടാത്ത കൂട്ടുകൾ കൂട്ടു കറിയുമായ്

വമ്പു പറഞ്ഞുള്ള വാഗ്ദാനമൊക്കയും

തുമ്പപ്പൂ ചോറായ് വിളമ്പിടുന്നു

പപ്പടം പോലെ പൊടിയുന്നു ജീവിതം

ഇപ്പടിയാണ്  "കൊറോണ സദ്യ "....!

 

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.