All Categories

Uploaded at 1 year ago | Date: 25/06/2022 11:38:31

 

എടവനക്കാട്

 

ലഹരി വിരുദ്ധ വാരാചരണത്തിന് എടവനക്കാട് എസ് ഡി പി വൈ കെ പി എം ഹൈസ്കൂളിൽ തുടക്കമായി. ഞാറക്കൽ പോലീസുമായി സഹകരിച്ചുകൊണ്ടാണ് "ഡ്രൈവ് എഗൈൻസ്റ്റ് ഡ്രഗ് " എന്ന പേരിൽ സ്കൂളിൽ ലഹരി വിരുദ്ധ വാരാചരണം  സംഘടിപ്പിക്കുന്നത്. പരിപാടി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. 

 

സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നേവൽ എൻ.സി.സി, ജൂനിയർ റെഡ്ക്രോസ് , സ്കൗട്ട് ആന്റ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ കേഡറ്റ് വിങ്ങുകളും മയക്കു മരുന്നു വിരുദ്ധ ക്ലബ്ബും സംയുക്തമായി സഹകരിച്ച് വിവിധ മത്സരങ്ങളും നടത്തും.

 

സമൂഹത്തിൽ നിന്നും ലഹരി തുടച്ചെറിയാൻ ഒന്നിച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്  വിദ്യാർത്ഥികൾ സ്ക്കൂളിന് മുന്നിൽ നിന്നും വർണബലൂണുകൾ ആകാശത്തേക്ക് പറത്തി.

 

ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.പി.എൻ തങ്കരാജ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഞാറക്കൽ പോലീസ് പ്രിൻസിപ്പൽ എസ്.ഐ എ.കെ സുധീർ മയക്കുമരുന്നു വിരുദ്ധ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം നടത്തി. എടവനക്കാട് ഗ്രാമ പഞ്ചായത്ത് അംഗം കെ.ജെ ആൽബി, ഹെഡ്മിസ്ട്രസ് സി. രത്നകല , പി.ടി എ വൈസ് പ്രസിഡന്റ് കെ.എ.അബ്ദുൾ റസാഖ്, അദ്ധ്യാപകനായ ജോർജ്ജ് അലോഷ്യസ് എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.