പളളിപ്പുറം ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധ വർഷത്തിലേക്ക് അടക്കേണ്ടതായ വസ്തു നികുതി, തൊഴിൽ നികുതി എന്നിവ സെപ്തംബർ 30 നകം ഒടുക്കി പലിശയിൽ നിന്നും ഒഴിവാകേണ്ടതാണ്. എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന് അറിയിക്കുന്നു. ksmart.lsg.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയും നികുതി അടക്കാവുന്നതാണ്.
വടക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെയും വാവക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ തുരുത്തിപ്പുറം ദുരിതാശ്വാസ അഭയ കേന്ദ്രത്തിൽ ദേശീയ ആയുർവേദ ദിനാഘോഷം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. എസ് സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു----
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ പറവൂർ ലയൺസ് ഹാളിൽ പറവൂരോണം എന്ന പേരിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി---
പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ്റെ നേതൃത്വത്തിൽ ഗുരുദേവ സമാധിദിനാചരണം നടത്തി. സി.എൻ. രാധാകൃഷ്ണൻ ,ഇ.എസ്. ഷീബ ടീച്ചർ , ഷൈജു മനയ്ക്കപ്പടി തുടങ്ങിയവർ സംബന്ധിച്ചു---
…ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പറവൂർ ഈസ്റ്റ് യൂണിറ്റ് വാർഷികം മേഖലാ പ്രസിഡണ്ട് കെ എ ജോഷി ഉദ്ഘാടനം ചെയ്തു.…
പുസ്തക പ്രകാശനം..അശോക കുമാർ അൻപൊലിയുടെ “അവധൂതം “ ഒക്ടോ. 5 ന് ഞായർ രാവിലെ 10 ന്… എറണാകുളം ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ…ശ്രീമത്. ധർമ്മ ചൈതന്യ സ്വാമികൾ , കെ. ജയകുമാർ.ഐ എ എസ് , വി. ശശി, ജഗതിരാജ്. വി. പി., അജയ് തറയിൽ, കെ. എൻ. ബാൽ, ഫാ. അനിൽ ഫിലിപ്പ് , വി. ഡി.രാജൻ, പി. കെ. രാജപ്പൻ, പ്രദീപ് കുളങ്ങര എന്നിവർ പങ്കെടുക്കും.
ബാലസാഹിത്യ സമിതി അവാർഡുകൾ പ്രഖ്യാപിച്ചു..
കഥാ വിഭാഗത്തിൽ
പി.ടി. ഭാസ്ക്കരപ്പണിക്കർ അവാർഡ് വിമീഷ് മണിയൂരിന്റെ “കുറുക്കന്മാർ “എന്ന പുസ്തകത്തിന്.
കവിതാ വിഭാഗത്തിൽ പുല്ലാർക്കാട്ട് ബാബു സ്മാരക പുരസ്കാരം രമേഷ് വട്ടിങ്ങാ വിലിന്റെ “ സങ്കടക്കുട്ടി” എന്ന പുസ്തകത്തിന്.
ശാസ്ത്ര സാഹിത്യ ഗ്രന്ഥത്തിനുള്ള കേശവൻ വെള്ളിക്കുളങ്ങര അവാർഡ് ജ്യോതി നമ്പ്യാരുടെ “സൈബറിടങ്ങളിൽ കുട്ടികളുടെ വളർച്ച “എന്ന പുസ്തകത്തിന്. ---
പറവൂർ ഇ എം എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള പ്രൊഫഷണൽ നാടക മത്സരം സിനിമാ താരവും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്തു===