മാസിക പരിചയം
*പറവ*
ഉല്ലല ബാബുപത്രാധിപരായി ചേർത്തലയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ചെറിയ മാസികയാണ് പറവ .
പറവയുടെ പതിനൊന്നു ലക്കങ്ങളിൽ ഇതിനകം ഇറങ്ങിക്കഴിഞ്ഞു.
പിറവി ന്യൂസ് എന്ന പേരിൽ 117 ലക്കങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പറവ പ്രസിദ്ധീകരിക്കുന്നത്. ഇതിന് രജീസ്ത്രേഷൻ ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ പരമാവധി എഴുത്തുകാരുടെ ചെറിയ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധപ്പെടുത്തുന്ന ഈ മാസിക എഴുതി തുടങ്ങുന്നവർക്ക് ഒരു കളരി ആണ് എന്ന് പറയാതെ വയ്യ.
വാർഷിക വരിസംഖ്യ 100 രൂപയാണ്. വിലാസം -ഉല്ലല ബാബു, എഡിറ്റർ, പറവ മാസിക, ചേർത്തല 688 524, ആലപ്പുഴ ജില്ല . ഫോൺ - 9349793355.
(നോയൽ രാജ്)
kerala
SHARE THIS ARTICLE