All Categories

Uploaded at 1 year ago | Date: 08/08/2022 16:07:47

വൈപ്പിൻ: കടൽ സമ്പത്തിന്റെ പരിപോഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടുവരികയാണെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. തീരമണ്ഡലത്തിന്റെ സുപ്രധാന അജണ്ടയാണത്. കടലിന്റെയും തീരത്തിന്റെയും സംരക്ഷണം ഉറപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. മത്സ്യത്തൊഴിലാളികളുടെ സമസ്‌തതല ക്ഷേമം ലക്ഷ്യമിട്ടുള്ള തീരോന്നതി 2022 - അറിവ് ബോധവത്കരണ ക്യാമ്പ് എടവനക്കാട് പഞ്ചായത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ എൻ ഉണ്ണിക്കൃഷ്ണൻ.

ചെറുകണ്ണികളുള്ള വലകളുപയോഗിച്ച് ചെറുമത്സ്യങ്ങളെയടക്കം കാർന്നെടുക്കുന്ന അനഭിലഷണീയ രീതിയും മനോഭാവവും ഉപേക്ഷിക്കണം. കടൽ കടലിന്റെ മക്കളുടേതാണ്. മാനവരാശിയുടെ നിലനിൽപ്പ് കടലിന്റെ ആരോഗ്യത്തെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് ചാത്തങ്ങാട് ശാഖ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്‌ദുൽസലാം അധ്യക്ഷയായി. 

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആനന്ദവല്ലി ചെല്ലപ്പൻ, പി ബി സാബു, കൊച്ചുത്രേസ്യ നിഷിൽ, വാർഡ് അംഗം കൂടിയായ എടവനക്കാട് - അയ്യമ്പിള്ളി എഫ് ഡി ഡബ്ള്യു സി എസ് പ്രസിഡന്റ് കെ ജെ ആൽബി, വാർഡ് അംഗം നെഷീദ ഫൈസൽ, കോസ്റ്റ് ഗാർഡ് പ്രധാന അധികാരി രവികുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ് ജയശ്രീ, എക്സ്റ്റൻഷൻ ഓഫീസർ കെ ഡി രമ്യ, ഉദ്യോഗസ്ഥരായ കെ കെ കപിൽ, ടി എം സബീന എന്നിവർ പ്രസംഗിച്ചു. 

മത്സ്യബന്ധനം, കടലിലെ സുരക്ഷ, വിവിധക്ഷേമ പദ്ധതികൾ, ലഹരി ഉപയോഗം, മത്സ്യ വിഭവ സംരക്ഷണവും സംസ്‌കരണവും തുടങ്ങിയ വിഷയങ്ങളിൽ ഫിഷറീസ് വകുപ്പിലെയും അനുബന്ധ ഏജൻസികളിലെയും പോലീസ്, എക്സൈസ്, കോസ്റ്റ് ഗാർഡ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്‌തു.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.