മിനിക്കഥ -
പഴഞ്ചൊല്ലുപോലെ -
✍️ഉണ്ണി വാരിയത്ത്
അയാൾ നിർത്തിയത്രെ!
സ്വാഭാവികമായും, എന്ത് എന്ന ചോദ്യം ഉയരുമല്ലോ. ദുശ്ശീലമായിരിക്കില്ല നിർത്തിയത്. കാരണം, അയാൾക്ക് ദുശ്ശീലമൊന്നുമില്ലല്ലോ. പിന്നെ, ഉപദേശിക്കുന്ന ശീലമുണ്ട്. ഇനി അതെങ്ങാൻ ദുശ്ശീലത്തിൽ ഉൾപ്പെടുത്തപ്പെട്ടോ?
എന്തുകൊണ്ട് ഉപദേശം നിർത്തി എന്നാണെങ്കിൽ, ഒരാൾക്ക് നൂറു കുതിരകളെ പുഴവക്കത്തെത്തിക്കാൻ കഴിയുമെങ്കിലും, നൂറുപേർക്ക് ഒരു കുതിരയെപ്പോലും വെള്ളം കുടിപ്പിക്കാനാവില്ലെന്നും, അതിനു കുതിരതന്നെ വിചാരിക്കണമെന്നും, ഒരു പഴഞ്ചൊല്ലുണ്ടല്ലോ. അതുപോലെ, ഉൾക്കൊള്ളാൻ ഒരുക്കമില്ലാത്ത മനുഷ്യർക്ക് ഉപദേശം ഓതിക്കൊടുക്കേണ്ട കാര്യമില്ലല്ലോ!
story
SHARE THIS ARTICLE