മിനിക്കഥ -
സുകൃതവും വൈകൃതവും -
✍️ഉണ്ണി വാരിയത്ത്
അയാൾക്ക് പ്രായം ഏറെയായി. പ്രായസംബന്ധമായ ചില അസുഖങ്ങളൊക്കെയുണ്ട്.
മേടം പത്തിന് ജനനവും, മകരം പത്തിന് മരണവും, സുകൃതം ചെയ്തവർക്കേ ലഭിക്കൂ എന്നാണല്ലോ പറയപ്പെടുന്നത്! ജനനം കഴിഞ്ഞുപോ യതുകൊണ്ട് അതിനെ പ്പറ്റി ചിന്തിച്ചിട്ടു കാര്യമില്ലെന്നും, മരണമെങ്കിലും മകരം പത്തിന് സംഭവിച്ചെങ്കിൽ എന്നും അയാൾ ആശിച്ചു. അതിനു തക്ക സുകൃതം ചെയ്തിട്ടുണ്ടോ എന്നൊന്നും അയാൾ ചിന്തിച്ചില്ല.
മകരമാസം വർഷാവർഷം വന്നും പോയുംകൊണ്ടിരുന്നു. മകരം പത്തിനുതന്നെ മരിക്കണമെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും, അത് സുകൃതമല്ല വൈകൃതമാണെന്നും തോന്നി അയാൾ നെടുവീർപ്പിട്ടു.
story
SHARE THIS ARTICLE