menu

Noyal raj മിനിക്കഥ (നെഞ്ചിടിപ്പ്)

മിനിക്കഥ

     *നെഞ്ചിടിപ്പ്*

 ഇന്റർവ്യൂവിനു വന്നിരിക്കുന്നവർ നിരവധി. ടെൻഷൻ ഒഴിവാക്കാൻ അടുത്തിരിക്കുന്നയാളുമായി സംസാരിക്കാമെന്നു തീരുമാനിച്ചു. 
" സുഹൃത്തേ, നെഞ്ചിടിപ്പ് ഇവിടെ കേൾക്കാമല്ലോ. എന്തിനാ ഇത്ര ടെൻഷൻ. ജോലി കിട്ടുന്നെങ്കിൽ കിട്ടട്ടെ. ഇല്ലെങ്കിൽ വേറെ നോക്കാമല്ലോ " ഞാൻ പറഞ്ഞു.
" ചേട്ടന്റെ നെഞ്ചിടിപ്പ് ഇവിടെ കേൾക്കുന്നതു കൊണ്ട് എന്റെ നെഞ്ചിടിപ്പ് കേൾക്കുന്നില്ല." അയാളുടെ മറുപടി!

വി.ആർ. നോയൽ രാജ്

Share this on