All Categories

Uploaded at 1 month ago | Date: 18/08/2024 17:18:34


പുസ്തക പരിചയം 

   -മാനം തൊടുന്ന മരം - 

      (ബാല കഥകൾ)

സുനിൽ പി മതിലകം 

പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോട് 

(സമ്മാനപ്പൊതി സീസൺ 8 ജനറൽ എഡിറ്റർ- ഡോ. കെ ശ്രീകുമാർ ) 

സുനിൽ പി മതിലകം രചിച്ച ഒമ്പതു കഥകളുടെ സമാഹാരമാണ് മാനം തൊടുന്ന മരം

കൊറോണക്ക് മുമ്പ് കൊറോണക്ക് പിമ്പ് എന്ന് കാലം വേർതിരിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ലാതായി തീർന്ന കാലത്ത് കുട്ടികളുടെ ജീവിതത്തിലും ചിന്തകളിലും 
ജീവിത സാഹചര്യങ്ങളിലും വന്ന് ചേർന്നിരിക്കുന്ന മാറ്റങ്ങൾ ചെറുതല്ല.
 ആദ്യകഥയായ ഓഫ് ലൈൻ, തലവാചകം വായിക്കുമ്പോൾ തന്നെ ഓൺലൈൻ എന്ന ചിന്ത തന്നെയാകും തലയിലേക്ക് കയറുക. കോവിഡ് കാലത്ത് സംഭവിച്ച വലിയ മാറ്റങ്ങളുടെ ചെറിയ പതിപ്പു തന്നെയാണ് ഈ കഥ.

 മരം എന്ന് കേൾക്കുന്നത് തന്നെ ഒരു വരം ആണ്. അത് മാനം തൊടുന്നതാകുമ്പോൾ പറയാനും ഇല്ല. ആർച്ചയും ആരോമലും ഈ മരത്തിൽ ഒന്ന് കയറാൻ നന്നേ മോഹിച്ചു. കുരങ്ങൻറെയും അണ്ണാറക്കണ്ണൻ്റെയും വാക്കുകൾ അവരെ കൂടുതൽ മോഹിപ്പിച്ചു.  പ്രകൃതിയുടെ സൗകുമാര്യത കൾക്കും പ്രശാന്തതകൾക്കിടയിലും ദിനോസാറിനെ പോലെ വളർന്നുവന്നു എല്ലാം വിഴുങ്ങി പ്രകൃതിയുടെ ശാപമേറ്റു വാങ്ങുന്ന 
യാഥാർത്ഥ്യങ്ങളിലേക്കുള്ള വിരൽ ചൂണ്ടൽ ആയി മാറുന്നു ഈ കഥ.

 ആനയുടെയും ഉറുമ്പിൻ്റെയും കഥകൾ എന്നും രസകരം തന്നെയാണ്. തൻറെ ശരീരവലിപ്പം കൊണ്ട് സാധ്യമാകാത്തത് 
ഇത്തിരിയുള്ള ഉറുമ്പിന് കഴിയുമെന്ന് 
 കാണിക്കുന്ന നിഷ്കളങ്കമായ മധുരമാണ് ഉറുമ്പുകടിയുടെ മധുരം.

 അച്ഛൻ അനുഭവിച്ച സ്വാതന്ത്ര്യത്തിൻ്റെ ചെറിയൊരു അംശം പോലും നാലാം ക്ലാസുകാരനായ അവന് നൽകിയില്ല. അമ്മയും അവൻറെ സ്വാതന്ത്ര്യത്തിന് വില നൽകിയില്ല. ജീവിതത്തിൽ നിരാശ മാത്രം ബാക്കി നിൽക്കെ അച്ഛൻ പണ്ടെന്നോ വായിച്ച് തീർത്തു വച്ച് പുസ്തകത്തിലൂടെ അവൻ സന്തോഷത്തിന് തുടക്കം കുറിക്കുകയാണ് - നെയ്പായസം.  

ബസ് കണ്ടക്ടർ മാരുടെ കുട്ടികൾക്ക് നേരെയുള്ള കണ്ണിൽ ചോരയില്ലാതെ കഥകൾ നിരവധിയാണ് ഉണ്ടായിട്ടുള്ളത്.  
ഇവിടെയാകട്ടെ കണ്ടക്ടറുടെ ദ്രോഹത്തിന് ഇരയാകുന്ന കുട്ടി മാറി മറ്റൊരു കണ്ടക്ടറുടെ മകനാണെന്നതാണു സവിശേഷമാകുന്നത്.
 
കുടയില്ലാതെ മഴ നനഞ്ഞ് സ്കൂളിൽ പോകുന്ന കുട്ടി വല്ലാതെ വിഷമിച്ചു. നനഞ്ഞു ചെല്ലുന്ന തന്നെ ക്ലാസിൽ കയറ്റുമോ എന്ന് അവൻ ശങ്കിച്ചു. എന്നാൽ സ്കൂൾമുറ്റത്ത് കുട്ടികളും ടീച്ചറും മഴയത്ത് കളിക്കുന്നത് അവനെ അത്ഭുതപ്പെടുത്തി. ഇത്തരത്തിൽ ഒരു വിദ്യാലയവും ടീച്ചറും ഉണ്ടാകുമോ എന്നത് മാത്രമാണ് സംശയം. 

 കഷ്ടപ്പെട്ട് ചൂണ്ട ഉണ്ടാക്കി പിടിച്ച മീനെ 
കണ്ടപ്പോൾ വിഷമം തോന്നി. തിരിച്ച് അയച്ചെങ്കിലും അതിനെ ഒരു കൊക്ക് കൊണ്ടുപോയപ്പോൾ ഉണ്ടായ വിഷമമാണ് ചുണ്ട എന്ന കഥയിൽ. 

ഒരു കഴുതയുടെ ഭാണ്ഡം ഇറക്കാൻ പോയ കുട്ടികൾ തീ ഗോളത്തിലകപ്പെട്ടു  പോകുന്ന കഥയാണ് തീഗോളം. അത്യന്തം ദയനീയമായ ഒരു അവസ്ഥ 
പാണ്ടൻ പൂച്ചയുടെ കരച്ചിലിലൂടെ നമുക്ക് കാണാം. 

ദീർഘകാലം ഉപയോഗിക്കാതിരുന്ന മുത്തച്ഛൻ്റെ സൈക്കിൾ പുതുക്കിയെടുക്കാൻ അഭിജിത്ത് ആഗ്രഹിച്ചു. അതു  വഴി അവൻ പ്രകൃതിയുടെ സുഗന്ധം ആവോളം ആസ്വദിക്കാനുള്ള ശ്രമത്തിലാണ്.

 വ്യത്യസ്തമായ മേഖലകളിൽ  കുട്ടികൾക്ക് രസിക്കും വിധം ചേർത്തുവച്ചവയാണ് ഇതിലെ കഥകൾ എന്ന് നിസ്സംശയം പറയാവുന്നതാണ്.

( നോയൽ രാജ് )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.