Rahul Gandhi. പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്റെ കുടുംബത്തെ നാളെ രാവിലെയാണ് രാഹുൽ ഗാന്ധി സന്ദർശിക്കുക.
05 December 2019
പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്റെ കുടുംബത്തെ നാളെ രാവിലെയാണ് രാഹുൽ ഗാന്ധി സന്ദർശിക്കുക.
വയനാട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. തിരക്കിട്ട പരിപാടികളാണ് രാഹുൽഗാന്ധിക്ക് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. വയനാട്ടിലെ സ്കൂളിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്റെ കുടുംബത്തെ നാളെ രാവിലെയാണ് രാഹുൽ ഗാന്ധി സന്ദർശിക്കുക. ബത്തേരിയിലെ സർവ്വജന സ്കൂളിലും രാഹുലെത്തും. ഇന്ന് രാവിലെ കരുവാരക്കുണ്ട് സ്കൂൾ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്സിന്റെ ഉദ്ഘാടനവും നടത്തുന്ന രാഹുൽ ഉച്ചയ്ക്ക് നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് പരിപാടികൾ. മറ്റന്നാൾ രാത്രിയാണ് വയനാട് എംപി ദില്ലിക്ക് മടങ്ങുക.