All Categories

Uploaded at 1 year ago | Date: 17/03/2023 13:34:17

വ്യക്തിമുദ്രകൾ 

           *സാജു ധർമ്മപാലൻ*

     പരസ്യ രംഗത്ത് രണ്ടു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രാഫിക് ഡിസൈനറാണ് സാജു ധർമ്മപാലൻ.
ചെറുപ്പം മുതലേ പത്രങ്ങളിലെ പരസ്യങ്ങളുടെ നിർമ്മിതി വളരെ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു.  ആ താല്പര്യം ഡിസൈനിങ് കോഴ്സ് പഠിക്കുന്നതിനു പ്രചോദനമായി. ബിരുദ പഠനം ഇടക്കു വച്ച് അവസാനിപ്പിച്ചാണ് ഇഷ്ട വിഷയ പഠനത്തിലേക്കു തിരിഞ്ഞത്.
     തുടർന്ന് എറണാകുളത്തെ കെ പി ബി അഡ്വർടൈസിംഗ് കമ്പനിയിൽ ഇരുപതു വർഷത്തോളം ജോലി ചെയ്തു. ഇക്കാലയളവിൽ ശ്രദ്ധേയമായ നിരവധി പരസ്യങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് ഈ വിഷയത്തിൽ പുതിയ കോഴ്സുകൾ പഠിക്കാനായതും രംഗത്ത് ശോഭിക്കാൻ കാരണമായി. 
     എറണാകുളം ജില്ലയിലെ എടവനക്കാട് പാരമ്പര്യ വൈദ്യ കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ കോനത്തേഴുത്ത് ധർമ്മപാലനും അമ്മ ശാന്തകുമാരിയും അധ്യാപകരായിരുന്നു. 
      ചെറുപ്പം മുതലേ ബാലസംഘവുമായി ബന്ധപ്പെട്ടാണ്  സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയത്.  സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ അന്നു മുതലേ താൽപര്യമുണ്ടായിരുന്നു.
     പിന്നീട് ശ്രീനാരായണ യൂത്ത് മൂവ്മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതു വഴി സഹോദരൻ അയ്യപ്പന്റെ ജീവിതവും ദർശനങ്ങളും പഠിക്കാൻ തുടങ്ങി. മുത്തച്ഛൻ നാരായണൻ വൈദ്യർ ചെറായി വിജ്ഞാന വർദ്ധിനി സഭാ മാനേജർ ആയിരുന്നു. ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും സഹോദരൻ അയ്യപ്പനെക്കുറിച്ചും പഠിക്കുന്നതിന് ഇതും കാരണമായിട്ടുണ്ട്.
     ഇപ്പോൾ സഹോദരൻ അയ്യപ്പൻ സ്മാരകം ഭരണസമിതി അംഗമാണ് സാജു.  ഇതൊരു നിയോഗമാണെന്ന് ഇദ്ദേഹം കരുതുന്നു. 
    നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) പ്രവർത്തകനായ സാജു പാർട്ടി വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു. സി.എം. ദേവസ്സിയുമായുള്ള അടുപ്പമാണ് പാർട്ടി യിലേക്ക് വരാൻ കാരണമായത്. പീതാംബരൻ മാസ്റ്ററെ രാഷ്ട്രീയ ഗുരുവായാണ് കാണുന്നത്.
     ചെറായിയിൽ സ്ഥിര താമസമാക്കിയ സാജു ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി പരസ്യങ്ങൾ തയ്യാറാക്കി കൊടുക്കുന്നുണ്ട്. സ്പേസ് ഗ്രാഫിക് ഡിസൈൻ എന്ന അഡ്വർടൈസിംഗ്  സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
      ഭാര്യ അമ്പിളി ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്കൂൾ
അധ്യാപികയാണ്. 
മകൻ ശ്രീഹരി  പത്താം ക്ലാസ് വിദ്യാർത്ഥി.

( വി ആർ നോയൽ രാജ്)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.