സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
മാള:
മാള ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മാള ജി. എം. എൽ.പി സ്കൂൾ ലൈബ്രറി മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടി. പി .രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ . നബീസത്ത് ജലീൽ സ്വാഗതവും
പ്രധാനധ്യാപിക വിൻസി പി. എ. നന്ദിയും പറഞ്ഞു.
വാർഡ് മെമ്പർ സാബു പോൾ എടാട്ടുകാരൻ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി ആശംസകളർപ്പിച്ച് സംസാരിച്ചു. എം പി ടി എ പ്രസിഡന്റ് ആശാ ഗോപാലകൃഷ്ണൻസന്നിഹിതയായിരുന്നു .