**സ്റ്റുഡന്റസ് സപ്പോർട്ട് ഗൈഡൻസ് പ്രോഗ്രാം ** കൊല്ലം :ട്രാവൻകൂർ മെഡിക്കൽ ,ഡെന്റൽ ,നഴ്സിംഗ് ,അലൈഡ് സയൻസ് കോളേജുകളുടെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് സപ്പോർട്ട് ഗൈഡൻസ് പ്രോഗ്രാം ട്രാവൻകൂർ ഡെന്റൽ കോളേജിൽ വെച്ച് 17/10/2025ന് നടത്തുക ഉണ്ടായി .ദന്തൽ കോളേജ് ഡീൻ ഡോ .ഈപ്പൻ ചെറിയാൻ ആശംസ അർപ്പിച്ച ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എബ്രഹാം ജോബി അദ്ധ്യക്ഷപ്രസംഗം നടത്തി .കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർത്ഥികാര്യ ഡീൻ ഡോ .ആശിഷ് .ആർ മുഖ്യ അതിഥിയായിരുന്നു.ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. സുജ ജോസഫ് , നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ശ്രീമതി മേരി സജി ഡാനിയൽ ,നോഡൽ ഓഫീസർമാരായ ഡോ.അരവിന്ദ് .എ,ഡോ.പാർവതി .എസ് എന്നിവർ ആശംസ പ്രസംഗം നടത്തി .ചടങ്ങിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല എ സോൺ കലോത്സവത്തിൽ കേരളനടനം ഒന്നാം സ്ഥാനം നേടിയ കുമാരി അഥീന ദേവിനെ ആദരിച്ചു .ചടങ്ങിൽ വിദ്യാർത്ഥികൾക്ക് അക്കാദമിക്, സാമൂഹിക കരിയർ, വൈകാരിക,മെന്ററിങ് പിന്തുണ നൽകുന്ന ഈ പ്രോഗ്രാമിനെ കുറിച്ച് വിശദമായി ചർച്ച ചെയ്തു .അലൈഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡെയ്‌നി വർഗ്ഗീസ് നന്ദി പ്രകാശനം നടത്തി .ഏകദേശം 150 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു .
kerala
SHARE THIS ARTICLE