All Categories

Uploaded at 2 years ago | Date: 24/08/2021 23:18:52

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​ഢാ​ലോ​ച​ന കേ​സി​ൽ സി​ബി​ഐ​ക്ക് തി​രി​ച്ച​ടി. ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി വി​ല​യി​രു​ത്തി. സി​ബി മാ​ത്യൂ​സി​നു മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വി​ലാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

ജ​യി​ന്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടും കേ​സ് ഡ​യ​റി​യും പ​രി​ശോ​ധി​ച്ചാ​ണ് കോ​ട​തി​യു​ടെ അ​നു​മാ​നം. ശാ​സ്ത്ര​ജ്ഞ​ര്‍ അ​ട​ക്ക​മു​ള്ള​വ​രെ അ​ന്ന​ത്തെ അ​ന്വേ​ഷ​ണ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

മാ​ലി വ​നി​ത​ക​ള്‍ നി​ര​ന്ത​രം ശാ​സ്ത്ര​ജ്ഞ​രെ സ​ന്ദ​ര്‍​ശി​ച്ച​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്ത​ണം. എ​ന്നാ​ല്‍ ഈ ​വ​നി​ത​ക​ള്‍ ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. ചാരക്കേസിൽ മു​ൻ പോ​ലീ​സ്, ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ അ​ട​ക്കം 18 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.