All Categories

Uploaded at 1 year ago | Date: 24/09/2022 16:10:45

തൃശ്ശൂര്‍: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങൾ ഒരു കാരണവാശാലും അംഗീകരിക്കാൻ ആകാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അക്രമ സമരത്തെ അപലപിക്കുന്നു.വളരെ കുറഞ്ഞ സ്ഥലത്തു മാത്രമാണ് പോലീസ് ഉണ്ടായിരുന്നത്.അക്രമ സംഭവങ്ങൾ നേരിടാൻ പോലീസിന് കഴിയാത്തത് ദൗഭാഗ്യകരം.അക്രമത്തെ തള്ളി പറയാൻ മുഖ്യമന്ത്രിക്ക് കഴിയാത്തത് അത്ഭുതകരം.വിസ്മയം ഉളവാക്കിയ നിസ്സംഗതയാണ് പോലീസ് ഇന്നലെ കാണിച്ചത്. കർണാടകയിൽ മുഖ്യമന്ത്രി പ്രസംഗിച്ച സ്ഥലം ബിജെപി നാലാം സ്ഥാനത്തു പോയ ഇടമാണ്.
കണ്ണൂർ സർവ്വകലാശാലയിൽ 4 ആർ എസ് എസ് ആചാര്യന്‍മാരുടെ 5 പുസ്തകങ്ങൾ പഠിപ്പിക്കുന്നു.കർണാടകയിൽ പോയി ആർ എസ് എസ് സിലബസിൽ കയറി കൂടുന്നു എന്ന് പ്രസംഗിക്കുന്നത് ഇരട്ടത്താപ്പാണ്.ബി ജെ പി യുമായി മുഖ്യമന്ത്രി കോംപ്രമൈസ് ചെയ്യുന്നു.കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള നടപടിയാണ്. പോപ്പുലർ ഫ്രണ്ടും ആർ എസ് എസും പരസപരം പാലൂട്ടി  വളരുന്നവരാണ്. നിരോധനം പരിഹാരം ആണോ എന്ന് ചർച്ച ചെയ്യണം.വർഗീയ ശക്തികളുമായി കോൺഗ്രസിന് കോംപ്രമൈസ് ഇല്ല.ആര്‍ എസ് എസിനെ   ചൂണ്ടികാണിച്ചാണ് പോപ്പുലർ ഫ്രണ്ട് വളർന്നത്  , തിരിച്ചും അങ്ങനെ ആണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ്  ശെരിയോ തെറ്റോ എന്നുള്ളത് നിയമപരമായി തെളിയിക്കട്ടെ. പോപ്പുലർ ഫ്രണ്ടിനെ  നിരോധിക്കണമോ എന്നുള്ളത് കൂട്ടായി ചേർന്ന് ആലോചിച്ചു എടുക്കേണ്ട തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.