All Categories

Uploaded at 1 year ago | Date: 08/08/2022 16:50:08

കൊച്ചി: ദേശീയ പാതാ അതോറിറ്റിയുടെ കീഴിലുളള റോ‍ഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. 21നാണ് ടെൻഡർ നടപടികൾ എന്ന് എൻഎച്ച്എഐ (ദേശീയ പാത അതോറിറ്റി) അറിയിച്ചു. അതിനു മുൻപ് തന്നെ താൽകാലിക പണികൾ പൂർത്തികരിക്കണം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കുന്നതിൽ ജില്ലാ കലക്ടർക്ക് മാത്രമല്ല വില്ലേജ് ഓഫീസർമാർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് എൻ എച്ച് എ ഐ വാദിച്ചു.  മോശം റോഡുകൾ ഉണ്ടെങ്കിൽ അവർക്കും അറിയിക്കാൻ ബാധ്യത ഉണ്ടെന്നും ദേശീയ പാത അതോറിറ്റി പറഞ്ഞു. നാഷണൽ ഹൈവേ ആക്ടിൻറെ വിവിധ വകുപ്പുകൾ കോടതി പരിശോധിച്ചു. നാലുവരി പാതയുള്ള റോഡിൽ 90km ആണ് സ്പീഡ്. അതിൽ  ഇങ്ങനെ കുഴികൾ ഉണ്ടായാൽ എന്താണ് അവസ്ഥ എന്ന് ആലോചിക്കാവുന്നതാണെന്ന് കോതി പറഞ്ഞു. ജില്ലാ കളക്ടറുമാർ എന്ത് ചെയ്യുക ആണ്. മരിച്ചു കഴിഞ്ഞിട്ട് ആണോ അവർ നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി അവർ അല്ലേ. കളക്ടർമാർ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല. മരിച്ചവരുടെ കുടുംബങ്ങളോട് ആരു സമാധാനം പറയുമെന്നും കോടതി ചോദിച്ചു. മഴ കാരണം ആണ് റോഡുകൾ പൊളിഞ്ഞത് എന്ന് ദേശീയപാത അതോറിറ്റി വാദിച്ചു.  ഈ കാരണം വീണ്ടും വീണ്ടും പറയരുത് എന്ന് കോടതി ശാസിച്ചു. ഇത് മനുഷ്യ നിർമിത  ദുരന്തങ്ങളാണെന്നും കോടതി പറഞ്ഞു.  റോഡുകൾ മോശം ആണ് എന്നുള്ള ബോർഡുകൾ വെക്കാൻ ഉള്ള മര്യാദ പോലും ഇല്ലേ എന്ന് കോടതി ചോദിച്ചു.  ഇനി എത്ര ജീവൻ കൊടുത്താൽ ആണ് ഇത് നന്നാവുക. കരാറുകാരനുമായി നഷ്ടപരിഹാരത്തിന് ഉള്ള വകുപ്പുകൾ ഉണ്ടോ എന്ന് ദേശീയപാത അതോറിറ്റിയോട് കോടതി ചോദിച്ചു. ഉണ്ട് എന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. നഷ്ടപരിഹാരം  നൽകാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. അതിനായി എൻക്വയറി നടത്തണം.  പുതിയ കോൺട്രാക്ടറെ നോക്കുന്നുണ്ട് എന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. കരാറു കാരനുമായുളള  കരാർ എന്തെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു. താൽകാലിക ജോലികൾ 3 ദിവസം മാത്രമേ നിൽക്കൂ എന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. അതിനുശേഷം വീണ്ടും റോഡിലെ കുഴികൾ നികത്തേണ്ടതായി വരും. മഴ ഉള്ളപ്പോൾ പണികൾ പൂർത്തികരിക്കൻ ആവില്ല. നന്നായി പൂർത്തികരിക്കാൻ മഴ ഉള്ളപ്പോൾ സാധ്യം അല്ല.  യുദ്ധകാല അടിസ്ഥാനത്തിൽ താൽകാലിക പണികൾ പൂർത്തികരിക്കും എന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം  ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാവുന്നതണ് എന്ന് കോടതി പറഞ്ഞു. ഇത് കളക്ടർമാർ അറിയേണ്ടതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു.  ദേശീയ പാത 66ൻറെ പണികൾ തുടങ്ങുന്നതേ ഉള്ളൂ എന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു.  വിവിധ കേസുകൾ നിലവിൽ ഉണ്ടത് കൊണ്ടാണ് പൂർത്തീകരിക്കാൻ ആവാത്തത് എന്നും അവർ പറഞ്ഞു. കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ  അറിയിച്ചു. ജില്ലാ കളക്ടർമാർ കാഴചക്കാരാകരുതെന്ന് കോടതി പറഞ്ഞു.  എല്ലാ ജില്ലാ കളക്ടർമാരും പ്രോആക്ടീവായി പ്രവർത്തിക്കണം എന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു.  അത് കേന്ദ്ര -സംസ്ഥാന- പ്രാദേശിക റോഡുകൾ ആയാലും കളക്ടർമാർ  ഇടപെടണം. ദുരന്തനിവാരണ അതോറിറ്റി നിയമപ്രകാരം കളക്ടർമാർക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി പറ‌ഞ്ഞു. കേസുകൾ ഇനി ഈ മാസം 19ന് പരിഗണിക്കും. 


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.