GOSREE RADIO


GOSREE NEWS ONLINE

നാട്ടുക്കാര്‍ക്ക് കൗതുകമൊരുക്കി ഇടമലയാറില്‍ കാട്ടാനകളുടെ നീരാട്ട്

വാർത്തകൾ വിശദമായി

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്‌ക്ക് നാളെ സമാപനം


: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്‌ക്ക് നാളെ സമാപനം. 36 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളുടെ ദൃശ്യവിസ്‌മയ കാഴ്‌ചയ്‌ക്കാണ്‌ നാളെ തിരശ്ശീല വീഴുന്നത്‌. അഞ്ചു ദിവസം നീണ്ടുനിന്ന മേളയില്‍ ഇറാന്‍, പലസ്‌തീന്‍, ശ്രീലങ്ക, പാകിസ്‌ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങള്‍ വന്‍ പ്രേക്ഷക പ്രീതി നേടി. ഇറാനിയന്‍ സാമൂഹിക ജീവിതത്തിന്റെ പരിചേ്‌ഛദമായിരുന്ന ചെറുചിത്രങ്ങളാണ്‌ പ്രേക്ഷകമനസ്സുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്‌. ക്യാമ്പസ്‌ ചിത്രങ്ങളായെത്തിയ ആറ്‌ ചിത്രങ്ങളും പുതുമയുള്ള ആശയങ്ങള്‍ പങ്കുവെച്ചു. പലസ്‌തീനിലെ റഈദ്‌ അന്റോണി ഒരുക്കിയ ഗോഡ്‌സ് ഹണ്ടിംഗ്‌ എന്ന ചിത്രം മൂന്നാം ദിവസം പ്രേക്ഷകരെ കീഴടക്കി. കുടിയേറ്റക്കാര്‍ നേരിടുന്ന ലിംഗ സമത്വ പ്രശ്‌നങ്ങള്‍ ആവിഷ്‌കരിച്ച ഐ ആം നോട്ട്‌ ദെയര്‍, സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സ്‌ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചിത്രീകരിച്ച ബ്രീത്ത്‌, എ സേഫ്‌ പേഴ്‌സണ്‍ ടു ടോക്ക്‌ ടു തുടങ്ങിയവ ഉള്‍പ്പെട്ട എന്‍ഗേജിംഗ്‌ വിത്ത്‌ സെക്ഷ്വാലിറ്റിയും കൈയ്യടി നേടി. വൈവിധ്യമാര്‍ന്ന പ്രമേയങ്ങളുടെ ആവിഷ്‌കാരങ്ങളായിരുന്നു ഈ വിഭാഗത്തിലെ ചിത്രങ്ങളെല്ലാം. അരികരസുതന്‍ സംവിധാനം ചെയ്‌ത ഉള്ളംകൈ നെല്ലിക്കനി എന്ന ചിത്രം അവതരണത്തിന്റെ വൈവിധ്യം കൊണ്ട്‌ പ്രേക്ഷക ഹൃദയം കീഴടക്കി. കെ.ആര്‍ മനോജ്‌ സംവിധാനം ചെയ്‌ത വര്‍ക്ക്‌ ഓഫ്‌ ഫയര്‍, ജിനീഷ്‌ ചന്ദ്രന്റെ സിയ ഷോര്‍ട്ട്‌ ഡോക്യുമെന്ററി വിഭാഗത്തില്‍ ബിജു പങ്കജ്‌ സംവിധാനം ചെയ്‌ത സഹ്യന്റെ നഷ്‌ടം എന്നിവയും ശ്രദ്ധനേടി.