GOSREE RADIO


GOSREE NEWS ONLINE

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു'; കേന്ദ്രത്തിനെതിരെ അശോക് ഗെലോട്ട് ........... പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. gosree scrolling news ...

വാർത്തകൾ വിശദമായി

മലയിന്‍കീഴ്‌ : മരണശേഷവും തന്റെ കണ്ണുകള്‍ മറ്റൊരാള്‍ക്ക്‌ പ്രകാശമാകണമെന്നും മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനാവശ്യത്തിന്‌ നല്‌കണ മെന്നുമുള്ള സിപിഎം മുതിര്‍ന്ന നേതാവ്‌ വരദരാജ കൃഷ്‌ണ


മലയിന്‍കീഴ്‌ : മരണശേഷവും തന്റെ കണ്ണുകള്‍ മറ്റൊരാള്‍ക്ക്‌ പ്രകാശമാകണമെന്നും മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനാവശ്യത്തിന്‌ നല്‌കണ മെന്നുമുള്ള സിപിഎം മുതിര്‍ന്ന നേതാവ്‌ വരദരാജ കൃഷ്‌ണ എന്ന വി ആര്‍ കൃഷ്‌ണ യുടെ ആഗ്രഹങ്ങള്‍ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന്‌ സഫലമാക്കി. 1940 മാര്‍ച്ച്‌ 28 ന്‌ പേരൂര്‍ക്കട മണ്ണാമൂല റോഡ്‌ ചേവൂര്‍ നോര്‍ത്തില്‍ കൃഷ്‌ണപ്പിള്ളയുടെയും ഭാര്‍ഗവിയമ്മയുടെയും എട്ട്‌ മക്കളില്‍ മൂത്തയാളാണ്‌ വരദരാജ കൃഷ്‌ണ. പഠനം പൂര്‍ത്തിയാക്കി ബാംഗ്ലൂര്‍ എച്ച്‌ എ എല്‍ കമ്പനിയില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. ട്രേഡ്‌ യൂണിയന്‍ രംഗത്ത്‌ സജീവ പ്രവര്‍ത്തകനായിരുന്നു. പേയാട്‌ പിറയില്‍ കാവടി പുത്തന്‍വീട്ടില്‍ ഭാര്യ ലളിതാ കൃഷ്‌ണയോടും മക്കളായ പ്യാര്‍ കൃഷ്‌ണയ്‌ക്കും, പ്രിന്‍സ്‌ കൃഷ്‌ണക്കും മരുക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പമായിരുന്നു വി ആര്‍ കൃഷ്‌ണയുടെ താമസം . ജോലിയില്‍ നിന്ന്‌ വിരമിച്ച ശേഷം സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു . റസിഡന്‍സ്‌ അസോസിയേഷന്‍ ഭാരവാഹി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 2007 മുതല്‍ തന്നെ വി ആര്‍ കൃഷ്‌ണ തന്റെ മക്കളോടും അടുത്ത സുഹൃത്തുക്കളോടും മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും, മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ ത്ഥികള്‍ക്ക്‌ പഠനാവശ്യത്തിന്‌ വിട്ട്‌നല്‍കണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഏറെ വിഷമമുണ്ടായെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹത്തിന്‌ കുടുംബാംഗങ്ങള്‍ എതിരുപറഞ്ഞിരുന്നില്ല. അഞ്ച്‌ വര്‍ഷം മുന്‍പാണ്‌ മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജില്‍ നല്‍കുന്നതിനുള്ള സമ്മതപത്രം അദ്ദേഹം ഒപ്പിട്ട്‌ നല്‍കിയത്‌. സമ്മതപത്രത്തില്‍ സാക്ഷികളായി ഒപ്പം നിന്നത്‌ ഭാര്യ ലളിത കൃഷ്‌ണയും, ഇളയ മകനായ പ്രിന്‍സ്‌ കൃഷ്‌ണയുമായിരുന്നു . ശനിയാഴ്‌ച്ച രാവിലെ 10 മണിയോടെയാണ്‌ വി ആര്‍ കൃഷ്‌ണ എന്ന വരദരാജ കൃഷ്‌ണ മരിച്ചത്‌. തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബന്ധുക്കള്‍ വിവരമറിയിച്ചു. നാല്‌ മണിക്കൂറിനുള്ളില്‍ തന്നെ കണ്ണാശുപത്രിയില്‍ നിന്നും വിദഗ്‌ധരെത്തി കണ്ണുകള്‍ നീക്കം ചെയ്‌തു കൊണ്ടുപോയി. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ നടപടിക്രമങ്ങള്‍ക്ക്‌ ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനാവശ്യത്തിനായി വിട്ട്‌ നല്‍കി .