GOSREE RADIO


GOSREE NEWS ONLINE

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.🌹🌹🌹 മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി...

വാർത്തകൾ വിശദമായി

ബാലകൃഷ്ണപിള്ള എല്‍.ഡി.എഫിലേക്ക്; സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനം


കോട്ടയം: ആര്‍. ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്(ബി) എല്‍.ഡി.എഫിലേക്ക്. നിലവില്‍ മുന്നണിയിലുള്ള സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസുമായി ലയിച്ചാണ് ബാലകൃഷ്ണപിള്ളയുടെ മുന്നണി പ്രവേശനം. ഇതുസംബന്ധിച്ച് ഇരുനേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയോടെ കൊല്ലത്തായിരുന്നു കൂടിക്കാഴ്ച. ലയനം വ്യക്തമാക്കികൊണ്ട് ഇരുനേതാക്കളും നാളെ സംയുക്ത വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് വാര്‍ത്താസമ്മേളനം. എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണയായിരുന്നു. ഏതൊക്കെ കക്ഷികളെ മുന്നണിയില്‍ എടുക്കണമെന്ന് വ്യാഴാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തിനും വിട്ടിരുന്നു. വ്യാഴാഴ്ച ചേരുന്ന മുന്നണി യോഗത്തില്‍ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുമായി ലയിക്കാനുള്ള തീരുമാനം സ്‌കറിയ തോമസ് ഔദ്യോഗികമായി അറിയിക്കും. നിലവില്‍ സ്‌കറിയ തോമസ് പക്ഷത്തിന് നിയമസഭയില്‍ അംഗത്വമില്ല. ബാലകൃഷ്ണപിള്ള കൂടി പാര്‍ട്ടിയില്‍ എത്തുന്നതോടെ കെ.ബി ഗണേഷ്‌കുമാര്‍ പാര്‍ട്ടിയുടെ ഏക എം.എല്‍.എയായി നിയമസഭയില്‍ തുടരും. നിലവില്‍ എല്‍.ഡി.എഫ് പിന്തുണയുള്ള അംഗമാണ് ഗണേഷ്‌കുമാര്‍. നിരവധി ചെറുപാര്‍ട്ടികള്‍ മുന്നണി പ്രവേശനത്തിന് കാത്തിരിക്കുന്നതിനാല്‍ മുന്നണിയിലുള്ള കക്ഷികളില്‍ ലയിച്ചുള്ള പ്രവേശനത്തിനാണ് മുന്നണി നേതൃത്വത്തിന് താല്‍പര്യം.