GOSREE RADIO


GOSREE NEWS ONLINE

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.🌹🌹🌹 മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി...

വാർത്തകൾ വിശദമായി

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: ആറ് പോലീസുകാരും കുറ്റക്കാര്‍; രണ്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം; കൂറുമാറിയ സാക്ഷിക്കെതിരെയും നടപടി


തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ 13 വര്‍ഷത്തിനു ശേഷം വിധി. പ്രതികളായ ആറ് പോലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി. ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തി. മൂന്നു പ്രതികള്‍ക്കെതിരെ വ്യാജരേഖചമയ്ക്കല്‍, ഗൂഢാലോചനകുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തി. കേസിലെ മൂന്നാം പ്രതി സോമന്‍ വിചാരണയ്ക്കിടെ മരണമടഞ്ഞിരുന്നു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കും.ജിതകുമാര്‍, എസ്.പി ശ്രീകുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഡി.വൈ.എസ്.പി അജിത്, എസ്.പി റാങ്ക് വിരമിച്ച ഇ.കെ സാബു, ഹരിദാസ് എന്നിവരാണ് മറ്റു പ്രതികള്‍. ഇ.കെ സാബുവും ഹരിദാസും ഐ.പി.എസ് പട്ടികയില്‍ പേരുണ്ടായിരുന്ന പ്രതിയായതിനാല്‍ തള്ളിപ്പോയി. വിചാരണ വേളയില്‍ കൂറുമാറിയ പ്രധാന സാക്ഷി സുരേഷിനെതിരെ വേണമെങ്കില്‍ നടപടി സ്വീകരിക്കാമെന്നും കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചു. വിചാരണയില്‍ മൊഴി മാറ്റാന്‍ പോലീസുകാര്‍ തനിക്ക് 20 ലക്ഷം രൂപ നല്‍കിയെന്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഒരു ചാനലിന്റെ ഒളികാമറയില്‍ കിട്ടിയിരുന്നു. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്ത ഉദയകുമാര്‍ എന്നയാളെ പോലീസുകാര്‍ ഉരുട്ടിക്കൊന്നുവെന്നാണ് കേസ്. 2005 സെപ്തംബര്‍ 27ന് രാത്രി ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പ്രത്യേക സ്‌ക്വാഡ് ആയിരുന്നു ഉദയകുമാറിനെ അറസ്റ്റു ചെയ്തത്. സുഹൃത്ത് സുരേഷിനൊപ്പം പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലിനിടെ ഇരുമ്പുദണ്ഡ് കൊണ്ട് കാലിന്റെ തുടകളില്‍ ഉരുട്ടലിന് വിധേയനായ ഉദയകുമാര്‍ മരണമടഞ്ഞുവെന്നാണ് കേസ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം മറ്റു ചുമതലകളിലായിരുന്നു.ഇതോടെ അന്യായ കസ്റ്റഡി ആണെന്നത് ഒഴിവാക്കാന്‍ മോഷണക്കുറ്റം ചുമത്താനായി ഉദയകുമാറിനെതിനെതിരെ വ്യാജരേഖയും ഉണ്ടാക്കിയിരുന്നു. ഉദയകുമാറിന്റെ പോക്കറ്റില്‍ നിന്ന് 4000 രൂപ കണ്ടെടുത്തുവെന്നും എഴുതിച്ചേര്‍ത്തു. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ഉദയകുമാര്‍ മരിച്ചശേഷമാണ് മോഷണക്കുറ്റം ചുമത്തിയതെന്നും മൃതദേഹത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ ആള്‍മാറാട്ടം നടത്തിയതും വിവാദമായിരുന്നു. ഇതിനു ചുക്കാന്‍ പിടിച്ച ഓഫീസറും അന്ന് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഉദയകുമാറിനൊപ്പം കസ്റ്റഡിയില്‍ എടുത്തിരുന്ന മുഖ്യസാക്ഷികൂടിയായ സുരേഷ്‌കുമാര്‍ വിചാരണ വേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. കേസിലെ മാപ്പുസാക്ഷികൂടിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വിജയകുമാറും നേരത്തെ കൂറുമാറിയിരുന്നു. മകന്റെ മരണത്തില്‍ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വൃദ്ധയായ അമ്മ നടത്തിയ പോരാട്ടത്തിനു കൂടിയാണ് ഇന്ന് ഉത്തരം ലഭിക്കുന്നത്. സംസ്ഥാനത്തെ അടുത്തിടെ നടുക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസിനു സമാനമായ സംഭവമാണ് ഉദയകുമാറിന്റെ കേസിലും നടന്നിരിക്കുന്നത്.