GOSREE RADIO


GOSREE NEWS ONLINE

തുമ്പ ബഹിരാകാശ കേന്ദ്രത്തിന് ഭൂമി നല്‍കി; 55 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടയം കിട്ടി..↔️↔️↔️ സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്തെന്ന് ഹൈക്കോടതി. വനിതാ മതിലിൽ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ സർക്കാർ നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 🏐🏐🏐

വാർത്തകൾ വിശദമായി

പട്ടിക ജാതി വ്യവസായ പാർക്ക്‌ അഴിമതി -ബിജെപി പറവൂർ നഗര സഭ ഓഫീസിലേക്ക് മാർച്ച്‌ നടത്തി


പറവൂർ ; പറവൂർ നഗരസഭാ പട്ടിക ജാതിക്കാർക്കായി വാങ്ങിയ ഭൂമി ഇടപാടിലെ അഴിമതി കേസിൽ പ്രതിചേർക്കണമെന്നു കോടതി ആവശ്യപ്പെട്ട നഗര സഭ ചെയർമാൻ രമേശ്‌ ഡി കുറുപ്പും മുൻ ചെയർപേഴ്സണും കെ പി സി സി ജനറൽ സെക്രട്ടറി യുമായ ശ്രീമതി വത്സല പ്രസന്ന കുമാറുംസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ്‌ തോപ്പിലും  രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗര സഭ ഓഫീസിലേക്ക് പ്രകടനം നടത്തി .നഗര സഭ  ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം ബിജെപി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ് ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .പട്ടിക ജാതി മോർച്ച മണ്ഡലം പ്രസിഡന്റ്‌ അജി കല്പടയിൽ അധ്യക്ഷത വഹിച്ചു .അഡ്വ വിശ്വനാഥ മേനോൻ ,അഡ്വ ഈശ്വരപ്രസാദ്‌ തുടങ്ങിയവർ പ്രസംഗിച്ചു ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മാരായ ടി ജി വിജയൻ ,അനിൽ ചിറവക്കാട് ,ബിജെപി നേതാക്കളായ സ്വപ്ന സുരേഷ് ,വി വി ബാലകൃഷ്ണൻ ,രഞ്ജിത് മോഹൻ , സിന്ധു നാരായണൻ കുട്ടി ,അനൂപ് ശിവൻ ,സുനിത സജീവ് രാജൻ വർക്കി ,വിവേക് പഴങ്ങാട്ട് ,സി വി ഹരിദാസ് ,സനൽകുമാർ ,സാജൻ കാട്ടായത് ,പ്രദീപ്‌ വടക്കേടത്ത് ,ഷാജിദ ,കെ എ സന്തോഷ് ,എം ജി ശശി ,ബാബു കേസരി ,സതീശൻ ഓ എസ് ,രവി ,ജയമോഹൻ പ്രണവം ,ബൈജു ,പി ആർ ബൈജു ,എന്നിവർ നേതൃത്വം നൽകി