GOSREE RADIO


GOSREE NEWS ONLINE

പ്രളയ സെസ് വിജ്ഞാപനമിറങ്ങി; ജൂണ്‍ ഒന്നു മുതല്‍ നിലവില്‍വരും...... ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും.ജോയിമാത്യൂ...... gosree scrolling news ...

വാർത്തകൾ വിശദമായി

ഇ-പോസ്‌ മെഷീനില്‍ തകരാര്‍ റേഷന്‍ വിതരണം മുടങ്ങി


മൂവാറ്റുപുഴ: ഇ-പോസ്‌ സംവിധാനത്തിലെ സെര്‍വര്‍ തകരാര്‍ മൂലം മൂവാറ്റുപുഴയില്‍ ഇന്നലെ റേഷന്‍ വിതരണം തടസപ്പെട്ടു. ഏറ്റവും അധികം തിരക്ക്‌ അനുഭവപ്പെടുന്ന വൈകുന്നേരമാണ്‌ മെഷീന്‍ തകരാര്‍ നേരിട്ടത്‌. മാസാവസാനമായതിനാല്‍ ഇന്നലെ കൂടുതല്‍ ആളുകള്‍ റേഷന്‍ വാങ്ങാനായി എത്തിയിരുന്നു. ഇതോടെ വ്യാപാരികള്‍ പ്രതിസന്ധിയിലായി. തകരാര്‍ പരിഹരിക്കാനായി ഉദ്യോഗസ്‌ഥരെ മാറി മാറി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പലപ്പോഴും ഇത്തരത്തില്‍ തകരാര്‍ സംഭവിക്കുന്നുണ്ടെന്ന്‌ വ്യാപാരികള്‍ പറയുന്നു. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെ റേഷന്‍ സാധനങ്ങള്‍ ലഭിക്കാതെ വരുന്നത്‌ പല സ്‌ഥലത്തും തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. തകരാര്‍ പരിഹരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. മെഷീന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ കാര്‍ഡില്‍ പേരുള്ള ആരെങ്കിലും നിര്‍ബന്ധമായും എത്തണമെന്നാണ്‌ നിയമം. ഇതോടെ പല വീടുകളില്‍ നിന്നും പ്രായം ചെന്നവരും സ്‌ത്രീകളും കുട്ടികളും ഒക്കെയാണ്‌ റേഷന്‍ വാങ്ങാനായി എത്തുന്നത്‌. മഴയും മറ്റു പ്രതിസന്ധികളും തരണം ചെയ്‌ത് എത്തുമ്പോഴാണ്‌ പലപ്പോഴും മെഷീന്‍ സംബന്ധമായ തകരാറുകള്‍ വിനയാകുന്നത്‌. അധികവും നെറ്റ്‌ വര്‍ക്ക്‌ പ്രശ്‌നമാണ്‌ സംഭവിക്കുന്നത്‌. ഇതു പരിഹരിക്കാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്‌ഥയുമുണ്ട്‌. കഴിഞ്ഞ മാസം അവസാന ദിവസം ഇത്തരത്തില്‍ ഉണ്ടായ തകരാര്‍ മൂലം മൂവാറ്റുപുഴയില്‍ റേഷന്‍ വിതരണം തന്നെ മുടങ്ങിയ സാഹചര്യവും ഉണ്ടായി. ഈ നില തുടര്‍ന്നാല്‍ ഓണത്തിന്‌ റേഷന്‍ വിതരണം ചെയ്യാതെ പ്രതിഷേധിക്കാനാണ്‌ വ്യാപാരികളുടെ നീക്കം.: ഇ-പോസ്‌ സംവിധാനത്തിലെ സെര്‍വര്‍ തകരാര്‍ മൂലം മൂവാറ്റുപുഴയില്‍ ഇന്നലെ റേഷന്‍ വിതരണം തടസപ്പെട്ടു. ഏറ്റവും അധികം തിരക്ക്‌ അനുഭവപ്പെടുന്ന വൈകുന്നേരമാണ്‌ മെഷീന്‍ തകരാര്‍ നേരിട്ടത്‌. മാസാവസാനമായതിനാല്‍ ഇന്നലെ കൂടുതല്‍ ആളുകള്‍ റേഷന്‍ വാങ്ങാനായി എത്തിയിരുന്നു. ഇതോടെ വ്യാപാരികള്‍ പ്രതിസന്ധിയിലായി. തകരാര്‍ പരിഹരിക്കാനായി ഉദ്യോഗസ്‌ഥരെ മാറി മാറി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പലപ്പോഴും ഇത്തരത്തില്‍ തകരാര്‍ സംഭവിക്കുന്നുണ്ടെന്ന്‌ വ്യാപാരികള്‍ പറയുന്നു. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെ റേഷന്‍ സാധനങ്ങള്‍ ലഭിക്കാതെ വരുന്നത്‌ പല സ്‌ഥലത്തും തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. തകരാര്‍ പരിഹരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. മെഷീന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ കാര്‍ഡില്‍ പേരുള്ള ആരെങ്കിലും നിര്‍ബന്ധമായും എത്തണമെന്നാണ്‌ നിയമം. ഇതോടെ പല വീടുകളില്‍ നിന്നും പ്രായം ചെന്നവരും സ്‌ത്രീകളും കുട്ടികളും ഒക്കെയാണ്‌ റേഷന്‍ വാങ്ങാനായി എത്തുന്നത്‌. മഴയും മറ്റു പ്രതിസന്ധികളും തരണം ചെയ്‌ത് എത്തുമ്പോഴാണ്‌ പലപ്പോഴും മെഷീന്‍ സംബന്ധമായ തകരാറുകള്‍ വിനയാകുന്നത്‌. അധികവും നെറ്റ്‌ വര്‍ക്ക്‌ പ്രശ്‌നമാണ്‌ സംഭവിക്കുന്നത്‌. ഇതു പരിഹരിക്കാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്‌ഥയുമുണ്ട്‌. കഴിഞ്ഞ മാസം അവസാന ദിവസം ഇത്തരത്തില്‍ ഉണ്ടായ തകരാര്‍ മൂലം മൂവാറ്റുപുഴയില്‍ റേഷന്‍ വിതരണം തന്നെ മുടങ്ങിയ സാഹചര്യവും ഉണ്ടായി. ഈ നില തുടര്‍ന്നാല്‍ ഓണത്തിന്‌ റേഷന്‍ വിതരണം ചെയ്യാതെ പ്രതിഷേധിക്കാനാണ്‌ വ്യാപാരികളുടെ നീക്കം.