മറയൂര്‍: കാന്തല്ലൂര്‍ റോഡിലും സമീപത്തെ ഗ്രാമങ്ങളിലും കാട്ടാന ജനങ്ങളുടെ ജീവനു ഭീഷണിയായി തുടരുമ്പോഴും വനംവകുപ്പ് നടപടിയെടുക്കുന്നില്ല. സമീപത്തെ കൃഷിയിടങ്ങളിലും കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഈ റോഡിലൂടെ യാത്ര ചെയ്ത ഇരുചക്ര വാഹന യാത്രികര്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടിരുന്നു. കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് നാത്തപ്പാറ ഭാഗത്ത് യാത്ര ചെയ്യുമ്പോള്‍ കീഴാന്തൂര്‍ സ്വദേശി പ്രശാന്തും മറ്റുയാത്രികരെയുമാണ് കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചത്. ഇതേ റോഡില്‍ പട്ടാപ്പകലും മാസങ്ങളായി സ്കൂള്‍ കുട്ടികള്‍ യാത്ര ചെയ്തിരുന്ന വാഹനമുള്പെടെ നിരവധി പേരെ കാട്ടാന ആക്രമിക്കാന്‍ ശ്രമമുണ്ടായപ്പോഴും വനംവകുപ്പ് യാതൊരു നടപടിയുമെടുത്തില്ലെന്നാണ് ആക്ഷേപം.