GOSREE RADIO


GOSREE NEWS ONLINE

തുമ്പ ബഹിരാകാശ കേന്ദ്രത്തിന് ഭൂമി നല്‍കി; 55 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടയം കിട്ടി..↔️↔️↔️ സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്തെന്ന് ഹൈക്കോടതി. വനിതാ മതിലിൽ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ സർക്കാർ നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 🏐🏐🏐

വാർത്തകൾ വിശദമായി

കാട്ടാന കൃഷി നശിപ്പിച്ചു.


പാലക്കാട്‌: പുതുപ്പരിയാരം നൊച്ചിപ്പുളളി ജനവാസ മേഖലയില്‍ ബുധനാഴ്‌ച രാത്രി ഇറങ്ങിയ കാട്ടാനകള്‍ വീട്ടുവളപ്പിലെ മതിലും കൃഷിയും നശിപ്പിച്ചു. കുന്നത്ത്‌പുര ജാനകി, കേശവന്‍, കല്‍നാട്ടുപുര രാമന്‍, മണി തുടങ്ങിയവരുടെ മതിലും പറമ്പിലെ തെങ്ങ്‌, വാഴ കൃഷിയുമാണ്‌ വ്യാപകമായി നശിപ്പിച്ചത്‌. സ്‌ഥലം സന്ദര്‍ശിച്ച മുട്ടികുളങ്ങര മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എം.എന്‍ സ്വാമിനാഥന്‍ നാശനഷ്‌ടം സംഭവിച്ചവര്‍ക്ക്‌ മതിയായ നഷ്‌ടപരിഹാരം നല്‍കാന്‍ വില്ലേജ്‌ അധികൃതര്‍ തയാറാവണമെന്ന്‌ ആവശ്യപ്പെട്ടു.