GOSREE RADIO


GOSREE NEWS ONLINE

നാട്ടുക്കാര്‍ക്ക് കൗതുകമൊരുക്കി ഇടമലയാറില്‍ കാട്ടാനകളുടെ നീരാട്ട്

വാർത്തകൾ വിശദമായി

കൊച്ചി : പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു.


കൊച്ചി : പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. കരളിനെ ബാധിച്ച കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊച്ചിയിലെ പാലിയേറ്റിവ് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ആരോഗ്യനില ഏറെ വഷളാകുകയും കോമ സ്‌റ്റേജിലേയ്ക്ക് എത്തുകയുമായിരുന്നു. വൈകുന്നേരം 4.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.1952 ല്‍ കൊച്ചിയിലെ മട്ടാഞ്ചേരിയി ലായിരുന്നു ഉമ്പായിയുടെ ജനനം. അബു ഇബ്രാഹിം എന്നായിരുന്നു യഥാര്‍ത്ഥ പേര്.നാലു പതിറ്റാണ്ടു കളായി ഗസല്‍ ആലാപന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. നിരവധി കവിതകള്‍ക്ക് സംഗീതാവിഷ്കാരം നല്‍കി. 1988 ല്‍ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറ്ക്കി. തനതായ ആലാപന ശൈലികൊണ്ട് ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.