GOSREE RADIO


GOSREE NEWS ONLINE

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു'; കേന്ദ്രത്തിനെതിരെ അശോക് ഗെലോട്ട് ........... പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. gosree scrolling news ...

വാർത്തകൾ വിശദമായി

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടം; മൂന്ന് മരണം, 12 പേരെ രക്ഷപെടുത്തി


കൊച്ചി: മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു. 12 പേരെ രക്ഷപെടുത്തി. ഓഷ്യാനാ എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. എന്നാല്‍, ഏത് കപ്പലാണ് ഇടിച്ചതെന്ന് വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. പി.വി. ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.മുനമ്പം തീരത്തുനിന്നും 45 കിലോമീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോകുകയും ചെയ്തു. അപകടത്തില്‍ പെട്ടത് കുളച്ചല്‍ സ്വദേശികളെന്ന് സൂചന. മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ എത്തി രക്ഷപെടുത്തുകയായിരുന്നു. ഇവര്‍തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാവിക സേനയും മറ്റും അവിടെയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ആരോക്കെയാണ് മരിച്ചത് എന്ന് വ്യക്തമല്ല. ബോട്ടില്‍ 15 പേരുണ്ടായിരുന്നുവെന്നാണ് സൂചന. കോസ്റ്റ് ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തുന്നു. കപ്പല്‍ കണ്ടെത്തുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ ബോംബെ എസ്.ആര്‍.ടി സിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.