GOSREE RADIO


GOSREE NEWS ONLINE

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു'; കേന്ദ്രത്തിനെതിരെ അശോക് ഗെലോട്ട് ........... പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. gosree scrolling news ...

വാർത്തകൾ വിശദമായി

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ നാളെ : ഹരിവംശ്‌ നാരായണ്‍ സിങ്ങിനെതിരേ വന്ദന ചവാന്‍ പ്രതിപക്ഷ സ്‌ഥാനാര്‍ഥി


ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷസ്‌ഥാനത്തേക്കു നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ എന്‍.ഡി.എയുടെ ഹരിവംശ്‌ നാരായണ്‍ സിങ്ങി(ജെ.ഡി.യ)നെ പ്രതിപക്ഷനിരയുടെ പൊതുസ്‌ഥാനാര്‍ഥി വന്ദന ചവാന്‍(എന്‍.സി.പി) നേരിടും. 245 അംഗ രാജ്യസഭയില്‍ വിജയിക്കാന്‍ 123 പേരുടെ വോട്ടു വേണം. ചന്ദ്രബാബു നായിഡുവിന്റെ തെലങ്കുദേശം പാര്‍ട്ടിയുടെയും വൈ.എസ്‌.ആര്‍. കോണ്‍ഗ്രസിന്റെയും ഉള്‍പ്പെടെ പ്രതിപക്ഷത്തിനു 119 അംഗബലമുണ്ട്‌. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാളിന്റെ ആം ആദ്‌മി പാര്‍ട്ടിയും മെഹബൂബ മുഫ്‌തിയുടെ പി.ഡി.പിയും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതില്‍ ഏതെങ്കിലും ഘടകകക്ഷി വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നാല്‍ ഭൂരിപക്ഷത്തില്‍ കാര്യമായ കുറവുണ്ടാകും. അകാലിദളിന്‌ മൂന്നും ശിവസേനയ്‌ക്കു മൂന്നും ബിജു ജനതാദളിന്‌ ഒന്‍പതും അംഗങ്ങളാണുള്ളത്‌. ഹരിവംശിനെ സ്‌ഥാനാര്‍ഥിയാക്കിയതില്‍ എന്‍.ഡി.എ. ഘടകകക്ഷിയായ ശിരോമണി അകാലിദളിന്‌ നേരത്തേ എതിര്‍പ്പുണ്ടായിരുന്നു. ഇവരെ അനുനയിപ്പിക്കാനായിട്ടുണ്ട്‌.  ഇടഞ്ഞു നില്‍ക്കുന്ന ഘടകക്ഷികളായ ശിവസേനയുടെയും ശിരോമണി അകാലിദളിന്റെയും പിന്തുണ ഉറപ്പാക്കണമെന്ന്‌ ഇന്നലെ രാവിലെ ചേര്‍ന്ന ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയുടെയും തെലങ്കാന രാഷ്‌ട്രസമിതിയുടെയും പിന്തുണയും ഭരണപക്ഷം പ്രതീക്ഷിക്കുന്നു. ശിവസേനയുടെ വോട്ടുകള്‍ കൂടി പിടിച്ചെടുക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ്‌ പുനെ മുന്‍ മേയറായ വന്ദന ചൗഹാനെ പ്രതിപക്ഷം സ്‌ഥാനാര്‍ഥിയാക്കിയത്‌. തങ്ങളുമായി ചര്‍ച്ച ചെയ്യാതെയാണ്‌ സ്‌ഥാനാര്‍ഥിയെ നിര്‍ണയിച്ചതെന്ന പരാതി ഉന്നയിച്ചാണ്‌ ശിവസേന ഇത്തവണ ബി.ജെപിയെ സമ്മര്‍ദത്തിലാക്കുന്നത്‌. ഇതോടെ, പാര്‍ട്ടി നേതാവ്‌ ഉദ്ധവ്‌ താക്കറെ വിളിച്ച്‌ അമിത്‌ ഷാ പിന്തുണ തേടി. വോട്ടെടുപ്പിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന്‌ ശിവസേനാ വക്‌താവ്‌ സഞ്‌ജയ്‌ റാവത്ത്‌ പറഞ്ഞു. ലോക്‌സഭയില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്‍മേല്‍ നടന്ന വോട്ടെടുപ്പില്‍ നിന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച്‌ ശിവസേന വിട്ടു നിന്നിരുന്നു.ബി.ജെ.ഡിയും ബഹിഷ്‌കരിച്ചു. സമവായ സ്‌ഥാനാര്‍ഥിയെ നിര്‍ത്തി പ്രതിപക്ഷ ഐക്യം ശക്‌തിപ്പെടുത്താനുള്ള നീക്കമാണ്‌ 51 അംഗങ്ങളുള്ള കോണ്‍ഗ്രസ്‌ നടത്തിയത്‌. പൊതുതെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി പാര്‍ലമെന്റില്‍ നടക്കുന്ന ബലപരീക്ഷണമെന്ന നിലയില്‍ വിജയം ഇരുപക്ഷത്തിനും നിര്‍ണായം.