GOSREE RADIO


GOSREE NEWS ONLINE

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.🌹🌹🌹 മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി...

വാർത്തകൾ വിശദമായി

ഇടമലയാർ ചെറുതോണി ഡാമുകളില്‍നിന്നും കുതിച്ചൊഴുകിയെത്തുന്ന മലവെള്ളം പെരിയാറിന്റെ തീരത്ത് നാശം 


കുറുപ്പംപടി: ഇടമലയാര്‍ ചെറുതോണി ഡാമുകളില്‍നിന്നും കുതിച്ചൊഴുകിയെത്തുന്ന മലവെള്ളം പെരിയാറിന്റെ തീരത്ത് നാശം വിതക്കുകയാണ്‌. ഇന്നലെ രാവിലെ 5 മണിയോടെ ഇടമലയാര്‍ ഡാമലയാര്‍ഡാമില്‍നിന്നും പെരിയാറിലെത്തിയവെള്ളം വേങ്ങൂര്‍ പഞ്ചായത്തിലെ പലപ്രദേശങ്ങളും വിഴുങ്ങി. കുറുപ്പംപടി - പാണിയേലി റോഡില്‍ കുത്തുങ്കല്‍ പാലത്തിലും കൊച്ചുപുരയ്‌ക്കലില്‍ റോഡിലും വെള്ളം കയറിയതിനെ തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കൊച്ചുപുരയ്‌ക്കലില്‍ അഞ്ച്‌ വ്യാപാര സ്‌ഥാപനങ്ങളിലും രണ്ട്‌ വീടുകളിലും വെള്ളം കയറി. തുടര്‍ന്ന്‌ ക്രാരേലി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും അളുകെള മാറ്റിപാര്‍പ്പിച്ചു. 48 വീടുകളാണ്‌ ഈ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിരുന്നത്‌. എന്നാല്‍ ഇന്നലെ ഉച്ചവരെ പരിശ്രമിച്ചിട്ടും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക്‌ 28 കുടംബങ്ങളെ മാത്രമാണ്‌ ക്യാമ്പിലേക്ക്‌ എത്തിക്കാന്‍ കഴിഞ്ഞത്‌. പലരും വീടുവിട്ട്‌ ക്യാമ്പിലേക്ക്‌ വരാന്‍ തയ്യാറാകാത്ത്‌ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വെല്ലുവിളിയായി. മാത്രമല്ല ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ പുഴയില്‍ കൂടിയ ജലനിരപ്പ്‌ ഉച്ചയോടെ കുറഞ്ഞതും പ്രദേശവാസികള്‍ക്ക്‌ ദൈര്യം പകര്‍ന്നു. 12.30 ഓടെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നു എന്ന വാര്‍ത്ത പെരിയാര്‍ തീരങ്ങളിലാകെ പരിഭ്രാന്തി പരത്തി. ഇതോടെ അപകട മേഖലയിലുള്ള എല്ലാ കുടുംബങ്ങളും ക്യാമ്പിലേക്ക്‌ എത്തി. വൈകീട്ട്‌ 5 മണിവരെ പുഴയിലെ ജലനിരപ്പിന്‌ കാര്യമായ മറ്റം ഉണ്ടായില്ല. എന്നാല്‍ അതിനുശേഷം കുതിച്ചെത്തിയ വെള്ളം പല പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലാക്കി. ഇതോടെ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കിയിട്ടുണ്ട്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കുന്നത്തുനാട്‌ തഹസില്‍ദാര്‍, ഭൂരേഖ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ്‌ ഓഫസര്‍മാര്‍ എന്നിവര്‍ 24 മണിക്കൂറും സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. പോലീസ്‌, ഫയര്‍ ഫോഴ്‌സ്, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്‌ എന്നിവരുടെ സഹകരണത്തോടെ ഏത്‌ അഡിയന്തിര സാഹചര്യവും നേരിടാന്‍ ഈ സംഘം തയ്യാറാണ്‌. എന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പ്‌ കുറയാത്തതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും എന്ന വാര്‍ത്ത പെരിയാര്‍തീരത്തുള്ളവരുടെ നെഞ്ചിടിപ്പിന്‌ ആക്കം കൂട്ടിയിരിക്കുകയാണ്‌.