GOSREE RADIO


GOSREE NEWS ONLINE

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു'; കേന്ദ്രത്തിനെതിരെ അശോക് ഗെലോട്ട് ........... പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. gosree scrolling news ...

വാർത്തകൾ വിശദമായി

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി-ഡ്രൈവിംഗ് ലൈസന്‍സും ആര്‍.സി ബുക്കും ഇനി ഡിജിറ്റല്‍ രേഖ കാണിച്ചാല്‍ മതി


ന്യൂഡല്‍ഹി: ഡിജിറ്റല്‍ വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. യഥാര്‍ത്ഥ രേഖകള്‍ക്ക് നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത ആപ്പുകളില്‍ സൂക്ഷിച്ചുവയ്ക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുമെന്നാണ് വിജ്ഞാപനം.ഐ.ടി നിയമപ്രകാരം ഡിജിലോക്കറില്‍ നിന്നും എടുക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് തുല്യമായി കണക്കാക്കാവുന്നതാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയിലൂടെ ലഭ്യമാകുന്ന രേഖകള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.സേവനം ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയില്‍ ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കണം. തുടര്‍ന്ന് ബന്ധപ്പെട്ട രേഖകളും അനുബന്ധ വിവരങ്ങളും ആപ്പില്‍ സൂക്ഷിക്കാം. ട്രാഫിക് പോലീസോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോ ആവശ്യപ്പെട്ടാല്‍ ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയാകും.