GOSREE RADIO


GOSREE NEWS ONLINE

തുമ്പ ബഹിരാകാശ കേന്ദ്രത്തിന് ഭൂമി നല്‍കി; 55 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടയം കിട്ടി..↔️↔️↔️ സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്തെന്ന് ഹൈക്കോടതി. വനിതാ മതിലിൽ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ സർക്കാർ നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 🏐🏐🏐

വാർത്തകൾ വിശദമായി

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പോലീസ് വീണ്ടും നാണംകെടുന്നു. ആരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെ ഉടന്‍ അറസ്റ്റു ചെയ്യില്ല. 


കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പോലീസ് വീണ്ടും നാണംകെടുന്നു. ആരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെ ഉടന്‍ അറസ്റ്റു ചെയ്യില്ല. തെളിവുകള്‍ പരിശോധിച്ച് മാത്രമേ നടപടിയെടുക്കൂവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും കന്യാസ്ത്രീയുടെ പരാതി അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനും ശേഷമാണ് വീണ്ടും തെളിവുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി പറയുന്നത്.