GOSREE RADIO


GOSREE NEWS ONLINE

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.🌹🌹🌹 മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി...

വാർത്തകൾ വിശദമായി

ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു, മുല്ലപ്പെരിയാറും തുറന്നേക്കും; ഏഴ് ജില്ലകളില്‍ അതീവജാഗ്രത നിര്‍ദ്ദേശം


തൊടുപുഴ: ഇടുക്കി ജലസംഭരണിയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിവരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറമുല്ലപ്പെരിയാര്‍ ഡാമിലേയും ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138 അടിയിലേക്ക് അടുത്തിരിക്കയാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും. തമിഴ്‌നാട് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. മുല്ലപ്പെരിയാര്‍ തീരത്ത് നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കും. ഇന്ന് രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു വിട്ട് നിന്ത്രിതമായ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യതയുണ്ട്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുൻപായി മാറി താമസിക്കേണ്ടതാണ്. ഇതിനാവശ്യമായ എല്ലാ മുൻകരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുള്ളതാണ്. ആയതിനാൽ യാതൊരുവിധത്തിലുമുള്ള ആശങ്കകൾക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പോലീസ്, ഫയർഫോഴ്സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിർദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങൾ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.വടക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് പാലക്കാട് ജില്ലകളില്‍ 15 വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റെയും മലപ്പുറത്തിന്റെയും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുന്ന്, കരുവാരക്കുണ്ട് മണിലിയാപാടം, താമരശേരി മൈലിളാംപാറയില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി അടച്ചിടും. സുരക്ഷാജിവനക്കാരോട് പദ്ധതി പ്രദേശത്ത് നിന്ന് മാറിനില്‍ക്കാല്‍ നിര്‍ദ്ദേശം നല്‍കി. ചാലിയാര്‍ കരകവിഞ്ഞതിനാല്‍ നിലമ്പൂരില്‍ 40 തൊഴിലാളികള്‍ കുടുങ്ങി. ന്നു. ജലനിരപ്പ് കുറഞ്ഞതോടെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ഒരു മീറ്റര്‍ വീതം തുറന്നത്. നിലവില്‍ തുറന്നിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.4 മീറ്ററായും ഉയര്‍ത്തും. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. 2397.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാര്‍ ആണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതുമാണ് ഷട്ടറുകള്‍ ഉയര്‍ത്താനുള്ള തീരുമാനത്തിനു പിന്നില്‍.: ഇടുക്കി ജലസംഭരണിയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിവരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ജലനിരപ്പ് കുറഞ്ഞതോടെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ഒരു മീറ്റര്‍ വീതം തുറന്നത്. നിലവില്‍ തുറന്നിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.4 മീറ്ററായും ഉയര്‍ത്തും. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. 2397.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാര്‍ ആണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതുമാണ് ഷട്ടറുകള്‍ ഉയര്‍ത്താനുള്ള തീരുമാനത്തിനു പിന്നില്‍.