GOSREE RADIO


GOSREE NEWS ONLINE

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.🌹🌹🌹 മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി...

വാർത്തകൾ വിശദമായി

കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഈ മഹാദുരന്തത്തിൽ ഏറ്റവും വലിയ രക്ഷാപ്രവർത്തനം നടത്തിയതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതും മത്സ്യത്തൊഴിലാളികളാണ്..


കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കൂപ്പുകൈയോടെ വണങ്ങേണ്ട ദിനരാത്രങ്ങളാണ് നമുക്ക് മുന്നിലൂടെ കടന്നു പോകുന്നത്..കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഈ മഹാദുരന്തത്തിൽ ഏറ്റവും വലിയ രക്ഷാപ്രവർത്തനം നടത്തിയതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതും മത്സ്യത്തൊഴിലാളികളാണ്.. അവരുടെ വള്ളങ്ങളും ബോട്ടുകളുമാണ്..സർക്കാർ സംവിധാനങ്ങൾ രക്ഷപ്പെടുത്തിയതിന്റെ പതിന്മടങ്ങാണ് നമ്മുടെ മത്സ്യത്തൊഴിലാളികളുടെ കരങ്ങളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.വലിയ വലിയ ഫ്ളാറ്റുകളിലും മണിമാളികകളിലും താമസിക്കുമ്പോൾ നാമവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അവരുടെ ദുരിതങ്ങളിലേക്ക്, പട്ടിണിയിലേക്ക് ഒരു കൺവെട്ടം ഉണ്ടായിട്ടില്ല. ട്രോളിങ്ങിന്റെ നാളുകളിൽ അവർ പട്ടിണി കിടന്നപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടില്ല..പക്ഷേ,നമ്മുടെയൊക്കെ കുടുംബങ്ങളുടെ ജീവൻ അപകടത്തിലായപ്പോൾ ആദ്യം ഓടിയെത്തിയത് അവരാണ്..മറക്കരുത്, ഉയിരുള്ള കാലത്തോളം.. ആ പട്ടിണിപ്പാവങ്ങൾ നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തെ..സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ലോറി വിളിച്ച് ബോട്ടും കൊണ്ടുവന്ന ആ വലിയ മനസ്സിനെ എത്ര നമിച്ചാലും മതിയാകില്ല..*