GOSREE RADIO


GOSREE NEWS ONLINE

തുമ്പ ബഹിരാകാശ കേന്ദ്രത്തിന് ഭൂമി നല്‍കി; 55 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടയം കിട്ടി..↔️↔️↔️ സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്തെന്ന് ഹൈക്കോടതി. വനിതാ മതിലിൽ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ സർക്കാർ നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 🏐🏐🏐

വാർത്തകൾ വിശദമായി

നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുത്; തെരുവിലാകുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും ... - മെട്രോ വാര്‍ത്ത


തിരുവനന്തപുരം: പ്രളയക്കെടുതിയിൽ  വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് പ്രാദേശിക സഹായം ലഭിക്കാനാവശ‍്യമായ  നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരാശരി വരുമാനത്തിലും താഴ്ന്ന നിലവാരത്തിൽ  ജീവിക്കുന്നവർക്ക് പ്രളയക്കെടുതി വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവരെ സ്പോൺസർ ചെയ്യാൻ തയ്യാറുളളവരുണ്ട്. ഇതിൽ തുടർനടപടി സ്വീകരിക്കാൻ ജില്ലാ കലക്റ്റർമാർക്ക് നിർദേശം കൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.തെരുവിലേക്കിറങ്ങേണ്ടി വരുന്നവരെ സർക്കാർ സംരക്ഷിക്കും. വാഹനങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് ഇൻഷ്വറൻസ് കമ്പനികളുമായി ചർച്ച ചെയ്യും. ബാങ്കുകൾ തുറന്നാലുടനെ പതിനായിരം രൂപ അക്കൗണ്ടിലേക്ക് നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പ്രളയക്കെടുതിയിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം പ്രാഥമിക കണക്കുകളേക്കാൾ വളരെ വലുതായിരിക്കുമെന്നാണ് കരുതുന്നത്. ഇതിനു വേണ്ടി പണം കണ്ടെത്താനുളള ശ്രമങ്ങളാണ് നടന്നുവരുന്നത്. വിവിധ ഏജൻസികളിൽ നിന്ന് പണം കണ്ടെത്താനുളള ശ്രമം നടക്കുകയാണ്. പുതിയ കേരളം സൃഷ്ടിക്കാൻ സംസ്ഥാനത്തുളളവർ ഒരു മാസത്തെ ശമ്പളം തരണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ പ്രവാസികളുടെ സഹായവും സർക്കാർ അഭ്യർത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ ഒരു മാസത്തെ ശമ്പളം തരണം. സമ്പന്നർ കൂടുതൽ സഹായം നൽകി കേരളത്തെ പടുത്തുയർത്താനുളള ദൗത്യത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.