GOSREE RADIO


GOSREE NEWS ONLINE

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.🌹🌹🌹 മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി...

വാർത്തകൾ വിശദമായി

ഒഴിഞ്ഞ കസേരകള്‍ പകര്‍ത്തി! മാധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം


ചെന്നൈ: പരിപാടിക്ക് ആളുകള്‍ ഇല്ലാത്തതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തമിഴ്നാട്ടിലാണ് സംഭവം. പരിപാടിയിലെ ആളൊഴിഞ്ഞ കസേരകള്‍ മാധ്യമ പ്രവര്‍ത്തകന്‍ പകര്‍ത്തിയതാണ് പ്രവര്‍ത്തകരെ കലി പിടിപ്പിച്ചത്.ശനിയാഴ്ച വിരുദുന്‍ നഗര്‍ ജില്ലയില്‍ അഴഗിരി പങ്കെടുക്കാനിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്ക് ജനപങ്കാളിത്തം കുറഞ്ഞത് പകര്‍ത്തുകയായിരുന്നു മാധ്യമ പ്രവര്‍ത്തകനായ മുത്തുരാജ്. എന്നാല്‍ മുത്തുരാജിന്‍റെ പ്രവൃത്തി ശ്രദ്ധയില്‍ പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അയാളെ മര്‍ദ്ദിക്കുകയായിരുന്നു.